PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ 2025 വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

Blog Image

ചിക്കാഗോ :2025 അധ്യയന വർഷത്തിൽ ,ഹൈസ്കൂൾ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ,ചിക്കാഗോ മലയാളി അസോസിയേഷൻ നൽകി വരുന്ന വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .2025-ൽ ഹൈസ്കൂൾ തലത്തിൽ ഗ്രാജ്വെറ്റ് ചെയ്ത ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കാണ് പുരസ്‌കാരം ലഭിക്കുക .
ഈ പുരസ്‌കാരങ്ങൾക്ക് വേണ്ടി പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോ അവർക്കു വേണ്ടി രക്ഷിതാക്കളോ സ്കൂൾ ട്രാൻസ്‌ക്രിപ്റ്റ് /ഫൈനൽ റിപ്പോർട്ട് കാർഡിന്റെ കോപ്പി സഹിതം താഴെപ്പറയുന്ന ഇ മെയിൽ അഡ്രസ്സിൽ ആഗസ്റ്റ് മാസം 25- നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഏറ്റവും മികച്ച വിജയം നേടിയ മൂന്ന് വിദ്യാർത്ഥികളെ ,സെപ്റ്റംബർ മാസം 7 ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വേദിയിൽ വച്ച് ആദരിക്കുകയും ക്യാഷ് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി , സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് ,പി ആർ ഓ ബിജു മുണ്ടക്കൽ ,പുരസ്‍കാര നിർണ്ണയ കമ്മിറ്റി അംഗം ഡോ സൂസൻ ചാക്കോ എന്നിവർ അറിയിച്ചു .
അപേക്ഷകൾ സമർപ്പിക്കേണ്ട ഇമെയിൽ വിലാസം : sujia2570@gmail.com 
വിശദ വിവരങ്ങൾക്ക് :
ജെസ്സി റിൻസി ഫോൺ :7733222554 ആൽവിൻ ഷിക്കോർ : 6302745423 
ബിജു മുണ്ടക്കൽ :7736738820 ഡോ :സൂസൻ ചാക്കോ : 8473703556 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.