ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ജൂൺ 1 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഗ്ലെൻവ്യൂവിലുള്ള ജോൺസ് പാർക്കിൽ വച്ചാണ് നടക്കുന്നത് ( Address :- 2101 Central Rd, Glenview, IL 60025). പിക്‌നിക്കില്‍ വിവിധങ്ങളായ കായിക മത്സരങ്ങളും വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിരിക്കുന്നതാണ്. ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങൾ നേരിട്ട് തയാറാക്കുന്ന രുചിയേറിയ ഭക്ഷണപാനീയങ്ങൾ ഈവർഷത്തെ പിക്ക്നിക്കിന്റെ പ്രേത്യേകത ആണ് .ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്‌നിക്ക്. എല്ലാ മലയാളികളെയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നു കൂടെ ഭാരവാഹികള്‍ അറിയിക്കുന്നു. ഈ വർഷത്തെ പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്പ് ഫിലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍(773-405-5954), ജോഷി പൂവത്തിങ്കൽ (224 -735 -0390 ), മനോജ് അച്ചേട്ട്(224-522-2470) എന്നിവരാണ് .
PHILIP PUTHENPURAYIL

JOSHY POOVATHUMKAL

MANOJ ACHETTU

