PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ 'നാഷണൽ സീനിയർസ് ഡേ ' ആഘോഷം 20 ന്

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'നാഷണൽ സീനിയർസ് ഡേ ' ആഘോഷം ആഗസ്റ് മാസം 20 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും .കാസർകോട് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരിക്കും .മുതിർന്ന അംഗങ്ങളുടെ കലാപരിപാടികൾ , മനോജ് അച്ചേട്ട് നയിക്കുന്ന ഡിജിറ്റൽ സ്‌കിൽസ് ക്ലാസ് 
എന്നിവയുൾപ്പെടെ ഉള്ള പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടക്കുകയെന്ന് പ്രസിഡന്റ് ജെസ്സി റിൻസി , സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് ,പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായ വര്ഗീസ് തോമസ് ,കോ ഓർഡിനേറ്റർമാരായ ഫിലിപ്പ് ലൂക്കോസ് , തോമസ് വിൻസെന്റ് എന്നിവർ പറഞ്ഞു . ഈ പരിപാടിയിലേക്ക് മുതിർന്നവരുൾപ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു .


 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.