അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ചെറുകഥ മത്സരത്തിൽ പ്രിയ ഷിനോജിന്റെ നേർ കാഴ്ചകൾ എന്ന കഥ
ഒന്നാം സമ്മാനം നേടി.ലിജി തോമസിന്റെ എന്റെ ഹൃദയത്തിന്റെ കൂട്ട് രണ്ടാം സ്ഥാനവും ലിറ്റി സിറിയകിന്റെ തിരിച്ചറിവുകൾ എന്നാ കഥ മൂന്നാം സ്ഥാനവും നേടി.എല്ലാ കഥകളും നല്ല നിലവാരം പുലർത്തിയിരുന്നുവെന്നു വിധികർത്തകൾ അഭിപ്രായപെട്ടു.
വെജിറ്റബിൾ കാർവിങ് മത്സരത്തിൽ ടെസ്സി പുത്തൻവീട്ടിൽ ഒന്നാം സ്ഥാനവും ലൈസാമ്മ കല്ലിടുക്കിൽ രണ്ടാം സ്ഥാനവും അലീന ഡാനിയേൽ മൂന്നാം സ്ഥാനവും നേടി. ഫ്ലവർ അറേഞ്ജ്മെന്റിൽ ലൈസമ്മ കല്ലിടുകിലും നീതു തമ്പിയും വിജയികളായി.സാരീ ഉടുക്കൽ മത്സരത്തിൽ സൂസൻ ഇടമല നിഷാസിറിയക് തനുജ പ്രേമി ടെജി എന്നിവർ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.മത്സരങ്ങളുടെ വിധി കർത്താ ക്ക ളായി എബി സുരേഷ്,ലിൻസ് ജോസഫ് ലെജി പട്ട രുമടത്തിൽ സജി കളരിതറ, ബീന ജോർജ്, ബീന കണ്ണുക്കാടൻ, ലീന ഡാനിയേൽ, ഡെന്നി പുല്ലപ്പള്ളിൽ, അനീറ്റ് മോൾ ലൈജു എന്നിവർ പ്രവർത്തിച്ചു