PRAVASI

ചിരിച്ചു മയക്കരുതേ സതീശേട്ടാ

Blog Image

  മുഖ്യമന്ത്രി വി ഡി സതീശൻ തേവര കോളേജിൽ പഠിക്കുന്ന കാലത്തേ രണ്ടു കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ചിരിക്കും വസ്ത്രധാരണത്തിനും 
.                             ഏതൊരു വിദ്യാർത്ഥിയെ കണ്ടാലും നല്ല ചിരിയോടെ സംസാരിച്ചിരുന്ന സതീശന് അതുകൊണ്ട് വളരെയധികം സുഹൃത്തുക്കളെ കോളേജിൽ നിന്നും ലഭിച്ചു 
.                              കോളേജ് ജീവിതം കഴിഞ്ഞു പൊതു പ്രവർത്തന രംഗത്തു സജീവം ആയി രാഷ്ട്രീയ രംഗത്തു പയറ്റി തുടങ്ങിയപ്പോഴും ആ രംഗത്തു അദ്ദേഹത്തിന് സഹായകരമായതു സ്വതസിദ്ധമായ ചിരിയാണ് 
.                                എറണാകുളം ഡി സി സി ഓഫിസിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ തുടക്ക കാലത്ത് നിത്യ സന്ദർശകൻ ആയിരുന്ന സതീശൻ തഴക്കവും പഴക്കവും ചെന്ന കോൺഗ്രസ്‌ നേതാക്കൾ അല്പം ഗൗരവത്തിലും തലകനത്തിലും തന്നോട് സംസാരിച്ചപ്പോഴും അദ്ദേഹം അവരെ നേരിട്ടത് തന്റെ നിഷ്കളങ്കമായ ചിരിയിലാണ് 
.                           രണ്ടായിരത്തി പതിനാറിൽ ഉമ്മൻ ചാണ്ടിക്ക് പകരം പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല തനിക്കു അവസരം കിട്ടിയ അഞ്ചു വർഷം ആവശ്യത്തിൽ അധികം ചിരിച്ചെങ്കിലും പതിനെട്ടിലെ പ്രളയത്തെയും പത്തൊൻപതിലെ കോവിഡിനെയും ചിരിക്കാതെ നേരിട്ടു ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രം ചിരിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രമേശ്‌ ജിയെ നിരാശൻ ആക്കി വീണ്ടും ഒന്നാം നമ്പർ കാറിൽ ചെറു ചിരിയോടെ ഇരുന്നപ്പോൾ പ്രതിപക്ഷ നേതാവാകാൻ വീണ്ടും രമേശ്‌ ജിയെ അനുവദിക്കാതിരുന്ന കോൺഗ്രസ്‌ ഹൈക്കമാൻഡ് ബാറ്റൻ കൈമാറിയത് മുഴുവൻ സമയ ചിരിക്കാരൻ ആയ സതീശൻ സാറിനാണ് 
.                              പ്രതിപക്ഷ നേതാവായ സതീശൻ സർ കിട്ടിയ അഞ്ചു വർഷം കേരളം മുഴുവൻ ഓടിനടന്നു ചിരിച്ചപ്പോൾ ആ ചിരിയിൽ മയങ്ങിയ കേരള സമൂഹം ഒന്നടങ്കം വോട്ടു ചെയ്തു കോൺഗ്രസിനെ അധികാരത്തിൽ കയറ്റിയപ്പോൾ മുഖ്യമന്ത്രി ആകുവാനുള്ള പിന്തുണ കെ പി സി സി യിലോ നിയമസഭയിലെ അംഗങ്ങളിലൊ വി ഡി ക്കു ഇല്ലായിരുന്നു എന്നാണ് പൊതു സംസാരം 
.                      മുഖ്യമന്ത്രി സ്‌ഥാനത്തേയ്ക്കു ഒന്നിൽ കൂടുതൽ പേർ എത്തിയത് കൊണ്ടു ഡൽഹിയിൽ നടന്ന മാരത്താൻ ചർച്ചകളും പരിധി വിട്ടപ്പോൾ അക്ഷമരായി കാത്തു നിന്ന ജനങ്ങളുടെ ഇടയിലേയ്ക്കു ഹൈകമാൻഡും ചിരിക്കു പ്രാധാന്യം കൊടുത്തത് കൊണ്ടു സതീശൻ സർ ചെറു ചിരിയോടെ ഒന്നാം നമ്പർ കാറിൽ നിന്നും ഇറങ്ങി വന്നു 
.                        മുഖ്യമന്ത്രി ആയി ഇപ്പോൾ ആറു മാസം പിന്നിടുമ്പോൾ അതി ശക്തൻ ആയിരുന്ന പിണറായി വിജയനെ നിരന്തരം തന്റെ ചാനലിൽ കൂടി വിമർശിച്ചിരുന്ന മറുനാടൻ ഷാജനെ തന്റെ ചിരിയിൽ മയക്കിയ സതീശൻ ഇലക്ഷൻ കാലത്ത് തന്നെ നിരന്തരം വാക്കുകൾ കൊണ്ടു ആക്രമണം അഴിച്ചു വിട്ടിരുന്ന വെള്ളാപ്പള്ളി നടേശേട്ടനെയും ചങ്ങനാശ്ശേരിയിലെ സുകുമാരൻ സാറിനെയും കുടു കൂടാ ചിരിപ്പിച്ചു തനിക്കു അനുകൂലമാക്കി 
.                              ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ചൂടൻ ഡയലോഗ് പറഞ്ഞു മലയാള സിനിമയിൽ കൂടി വളർന്നു സൂപ്പർ സ്റ്റാറായി പിന്നീട് രാഷ്ട്രീയത്തിലും പയറ്റി കേന്ദ്ര മന്ത്രി ആയി ഇപ്പോൾ പാർലമെന്റിൽ ഉരുളയ്ക്കു ഉപ്പേരി പോലെ എം പി മാരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കുന്ന സുരേഷ് ഗോപിജി വരെ സതീശൻ സാറിന്റെ ചിരിയിൽ വീണു അദ്ദേഹത്ത് വാനോളം പുകഴ്ത്തി 
.                              തന്നെക്കാൾ മുൻപ് രണ്ടു മന്ത്രിസഭയിൽ അംഗം ആയതിന്റെ ലേശം ഗൗരവം ഉള്ള എ പി അനിൽകുമാറും ഞാനാണ് ഇപ്പോഴും കെ പി സി സി പ്രസിഡന്റ് എന്നൊരു വയ്പ്പുള്ള സണ്ണിച്ചായനും ഇടയ്കിടയ്ക്കു ഒന്ന് ഞൊണ്ടുമെങ്കിലും അതൊക്കെ സതീശേട്ടൻ കണ്ണിറുക്കി ഒരു ചിരിയിൽ ഒതുക്കും 
.                           ഏറ്റവും ഒടുവിൽ കേരള രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹം രാജ്മോഹൻ ഉണ്ണിത്താൻ ജി ഷാഫിക്കയ്ക്കു എതിരെ ടൈഗർ സിനിമയിൽ വില്ലൻ ആയി അഭിനയിച്ചപ്പോൾ പറഞ്ഞ ചൂടൻ ഡയലോഗുമായി രംഗത്തു വന്നു കോൺഗ്രസ്‌ രാഷ്ട്രീയം ഇളകി മറിഞ്ഞപ്പോൾ സതീശൻ ഉണ്ണിത്താൻ ജിയെ ചിരിച്ചു കാണിച്ചത് കൊണ്ടായിരികാം ആ ഭൂകമ്പം തെല്ലോന്ന് അടങ്ങി 
 

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.