PRAVASI

ചിക്കാഗോ സെന്റ് മേരീസിൽ 40 മണിക്കൂർ ആരാധനക്ക് ഭക്തിനിർഭരമായ തുടക്കം

Blog Image

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന 40-മണിക്കൂർ ആരാധനക്ക് ഭക്തി നിർഭരമായ തുടക്കം. നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ചിക്കാഗോ സിറോമലബാർ രൂപത അധ്യക്ഷൻ ബിഷപ്പ് ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷം 40-മണിക്കൂർ ആരാധനക്ക് തുടക്കം കുറിച്ചു. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. ബിഷപ്പ് വചനസന്ദേശവും നൽകി. തുടർന്നുള്ള 40 മണിക്കൂറിൽ ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾ, മിനിസ്ട്രികൾ, ഭക്തസംഘടനകൾ, സൺ‌ഡേ സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ ആരാധന നയിക്കും.

40 മണിക്കൂർ ആരാധനയുടെ സമാപനം നവംബർ 39 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബാനക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് കോഴിക്കോട് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ മുഖ്യകാർമ്മികരായിരിക്കും.

പിറവിത്തിരുന്നാളിനു ഒരുങ്ങുന്ന ഈ അവസരത്തിൽ നന്ദിയുള്ള ഹൃദയവുമായി വിശുദ്ധ കുർബാനയിൽ എഴുന്നൊള്ളിയിരിക്കുന്ന യേശുവിനോടൊപ്പം ഒരുമണിക്കൂർ ചിലവഴിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ അറിയിച്ചു. മൂന്നു ദിവസത്തെ ഈ ആരാധനയുടെ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരോടൊപ്പം വിസിറ്റേഷൻ സിസ്റ്റേഴ്സും ഗായക സംഘവും നേതൃത്വം നൽകും.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.