PRAVASI

ബെൻസൻവില്ല് ഇടവകയിലെ ആദ്യ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി

Blog Image

ബെൻസൻവില്ല് ഇടവകയിലെ ആദ്യ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി. ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക ദൈവാലയത്തിൽ പുതിയ ഇടവക ദൈവാലയ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്സിന് ഒരുക്കങ്ങൾ പൂർത്തിയായി. ക്രിസ്തുമസ്സ് തിരുകർമ്മങ്ങൾ 24 ചൊവ്വ വൈകിട്ട് 7 pm ന് മലയാളത്തിൽ ദൈവാലയത്തിലും ഇംഗ്ലീഷിലും തിരുകർമ്മങ്ങൾ നടത്തപ്പെടും. തുടർന്ന് കുഞ്ഞിപ്പൈതങ്ങളുടെ ആദ്യ ക്രിസ്തുമസ്സിന് എത്തുന്ന കുഞ്ഞുങ്ങളെ പ്രത്യേകം ആദരിക്കും. തുടർന്ന് കുട്ടികളുടെ കലാപരുപാടികൾ ഹാളിൽ നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ശേഷം ഇടവക സമൂഹം ഒരുക്കിയ സ്നേഹവിരുന്ന് എല്ലാവർക്കും നൽകപ്പെടും . കൈക്കാരൻമാരായ തോമസ് നെടുവാംമ്പുഴ , സാബു മുത്തോലം, മത്യാസ് പുല്ലാപള്ളിൽ, ജെൻസൻ ഐക്കരപറമ്പിൽ, കിഷോർ കണ്ണാല എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങൾ നടത്തപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.