PRAVASI

ചുണ്ടൻ വള്ളം തുഴയാനും ബംഗാളികളോ ?പുന്നമട ബോട്ട് ക്ലബ്ബിനെതിരെ പരാതിയുമായി യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും

Blog Image

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ  നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബുകള്‍ രംഗത്ത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി. ഇതുസംബന്ധിച്ച യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും സംഘാടകര്‍ക്ക് പരാതി നൽകി. നടുഭാഗം ചുണ്ടനിൽ തുഴഞ്ഞവരിൽ 45 പേരും ഇതര സംസ്ഥാനക്കാരാണെന്നാണ് പരാതി. പരമാവധി ഒരു വള്ളത്തിൽ 25 ശതമാനം പേര്‍ വരെ ഇതര സംസ്ഥാനക്കാരാകാമെന്നാണ് നിബന്ധന. പരാതിയുടെ അടിസ്ഥാനത്തിൽ ഫൈനലിന് മുമ്പ് തിരിച്ചറിയിൽ രേഖ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.