PRAVASI

വിവിധ രാജ്യങ്ങളിലെ സംഘട്ടനങ്ങളും ക്രൈസ്തവ സഭാദ്ധ്യക്ഷരുടെ ജീവിതചര്യയും ക്ലേശങ്ങളും

Blog Image

    ഫിലാഡല്‍ഫിയാ, യു.എസ്.എ.: ഏതാനും വ്യാഴവട്ടക്കാലം ക്രൈസ്തവ സഭകളുടെ വിവിധ മേഖലകളിലെ വ്യത്യസ്തങ്ങളായ ജീവിത ശൈലിയും ഐക്യതയും ഭരണചാതുര്യവും ഒരു പരിധിവരെ അറിയുവാനുള്ള സൗഭാഗ്യമോ ദുര്‍ഭാഗ്യമോ സിദ്ധിച്ചതില്‍ 
തത്തുല്യമായി സന്തോഷിക്കുകയും സന്താപിയ്ക്കുകയും ചെയ്യുന്നു.
    ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തില്‍നിന്നുമുള്ള അറിയിപ്പിലൂടെ 4 പുരോഹിതരെക്കൂടി ബിഷപ് അഥവ സഭാദ്ധ്യക്ഷന്മാരായി ഉയര്‍ത്തുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അറിയുന്നു. അവരോധിയ്ക്കപ്പെടുന്ന വൈദീകര്‍ സഭാതലത്തില്‍നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ പൗരാണിക കാലത്തു ഭാരതീയ രാജാക്കന്മാര്‍ക്ക് ലഭിച്ചിരുന്ന 'പട്ടാഭിഷേകമായി' കരുതാതെ ആത്മീക പരിശുദ്ധിപരിപാലിയ്ക്കുവാനുള്ള മാനസിക സംയമനം നിസ്വാര്‍ദ്ധമായി നിലനിര്‍ത്തുവാനുള്ള വിശാല മനസ്ഥിതി പ്രകടമാക്കണം.
    മേല്‍പ്പട്ടസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്ന വൈദീകന്‍ ശക്തമായ നിബന്ധനകള്‍മൂലം ശുദ്ധികലശം നടത്തുമ്പോഴും അറിയാതെ താന്‍ ഒരു പത്മവ്യൂഹത്തിനുള്ളില്‍ പെട്ടതായി തോന്നിയ്ക്കും. മാനസീകമായി അറിയാതെ വിദ്യാധരന്‍ മാസ്റ്റര്‍ പാടിയ "നഷ്ട സ്വര്‍ഗ്ഗങ്ങളെ നിങ്ങളെനിയ്ക്കൊരു ദുഃഖ സിംഹാസനം നല്‍കി" എന്ന ഈരടികള്‍ പാടിപ്പോകും. വന്‍ജനാവലിയുടെ മുന്‍പിലും ശക്തമായ മാദ്ധ്യമ ക്യാമറ കണ്ണുകളുടെ പൗരപ്രഭയിലും ഉച്ചഭാഷിണിയിലൂടെ ഏറ്റുചൊല്ലിയ സത്യപ്രതിജ്ഞാ വാചകങ്ങള്‍ വിസ്മൃതിപദത്തില്‍ എത്താതെ പുരോഹിതന്‍റെ മനോമുകുളത്തില്‍ മങ്ങാതെ പ്രശോഭിയ്ക്കണം.

പോപ്പ് ലിയോ XIV -ന്‍റെ ആഫ്രിക്കന്‍ പര്യടന വേളയില്‍ മലാബോ എയര്‍പോര്‍ട്ടില്‍ ഇക്വാട്ടേറിയല്‍ ഗ്യൂനിയ പ്രസിഡന്‍റ് ടിയോഡോറോ മലാബോയും കാത്തലിക് 
ബിഷപ്പുമാരും ചേര്‍ന്ന് സ്വീകരിക്കുന്നു.

    ക്രൈസ്തവ മതനേതാക്കളായ ബിഷപ്പുമാരും പുരോഹിതരും ലോകസമാധാനത്തിനുവേണ്ടിയും ജനതയുടെ സുഖപ്രദമായ ജീവിതശൈലി പ്രാബല്യപ്പെടുത്തുവാനും ഉതകുന്നതായ ഉപദേശം നല്‍കുന്നതും ഒരു പരിധിവരെ മാനവ സമൂഹത്തിനുവേണ്ടിയുള്ള നന്മയായിതന്നെ നിലനില്‍ക്കും. പുരോഹിതര്‍ രാഷ്ട്രീയ സദ്ഗുണമുള്ള നിലപാടുകളെ നിരുത്സാഹപ്പെടുത്താതെ സാമൂഹ്യസേവനമായി അംഗീകരിയ്ക്കണം. രാജ്യത്തിന്‍റെ സന്തുഷ്ടിയും സമാധാനവും പരിരക്ഷിക്കുവാന്‍വേണ്ടി സത്യസന്ധമായി ലോകരാജ്യത്തിനുവേണ്ടിയും ലോകവ്യാപകമായും പ്രവര്‍ത്തിയ്ക്കുവാനുള്ള വിശാല മനസ്സ് ഉണ്ടാകുന്നത് നിലവിലുള്ള മതത്തിന്‍റെയും സമൂഹത്തിന്‍റെയും ഉയര്‍ച്ചയ്ക്കും സമൃദ്ധിയ്ക്കും അനുയോജ്യമായിരിക്കും.
    പോപ്പ് ലിയോ, 14-ാംമന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള ഇക്യൂട്ടോറിയല്‍ ഗ്യൂനിയ രാജ്യത്തെ മലാബോ പട്ടണ സന്ദര്‍ശനം പരമോന്നത പദവിയിലുള്ള ഒരു ക്രൈസ്തവ ആചാര്യന്‍റെ വിശാല മനോഭാവവും താഴാഴ്മയും സത്യസന്തമായി അനുഭവപ്പെടുന്നു.
    ആഗോളതലത്തില്‍ ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ നവയുഗത്തില്‍ നിഗമനത്തിലും പ്രതീക്ഷയ്ക്കും വിപരീതമായി  പലര്‍ക്കും അനുഭവപ്പെട്ടതായി മാദ്ധ്യമദ്വാര അറിയുന്നു. അമേരിയ്ക്കയും ഇറാനും തമ്മിലും, റഷ്യയും യുക്രൈനും തമ്മിലും ആരംഭിച്ച നേരിയ സംഘട്ടനം താത്ക്കാലിക വെടിനിറുത്തല്‍ ഉടമ്പടികള്‍ തുടര്‍ച്ചയായി നിലനിര്‍ത്തി സമാധാന ചര്‍ച്ചകള്‍ ഗൗരവമായി ആരംഭിക്കുന്നത് അത്യന്തം ആനന്ദത്തോടെ ലോകജനത അംഗീകരിയ്ക്കും.
    2023, ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രായേല്‍-ഹാമാസ് യുദ്ധംമൂലം അന്തിമ റിപ്പോര്‍ട്ടിന്‍ പ്രകാരം 73,188 പാലസ്തീനിയന്‍ പൗരന്മാരും, 2039 ഇസ്രായേല്‍ ജനതയും കൊല്ലപ്പെട്ടതായി ഗാസായിലെ ഹെല്‍ത്ത് മിനിസ്ട്രിയുടെയും ഇസ്രായേല്‍ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സിന്‍റെയും റിപ്പോര്‍ ട്ടുകളില്‍ പരസ്യപ്പെടുത്തിയിരിയ്ക്കുന്നു.
    നവയുഗത്തില്‍ ശാന്തിയും സമാധാനവും പരിത്യാഗം ചെയ്യാതെ പരിപാലിയ്ക്കുവാനുള്ള സൗമ്യമനോഭാവം ദേശീയ നേതാക്കളിലും ജനതയിലും ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷ സത്യമായി സംഭവിയ്ക്കട്ടെ.

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.