കുമരകം സ്വദേശികളായ ദമ്പതികളെ അമേരിക്കയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ ആനി (73) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്ണുക്കര പന്തപാത്രയില്‍ കുടുബാംഗമാണ് ആനി കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലായിരുന്നു സംഭവം. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതിനെത്തുടര്‍ന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടത്. മക്കൾ: സന്ധ്യ, കാവ്യ. സംസ്ക്കാരം ശനിയഴ്ച (8/9/2025 ) ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ .
.jpg)

