PRAVASI

കാത്തിരിപ്പിനൊടുവിൽ പൊൻകുന്നത്തു ബെവറേജായി; 'ദക്ഷിണ' നൽകി കുടി തുടങ്ങി

Blog Image

ബെവറേജസ് ഷോപ്പിൽ നിന്നും കുപ്പി വാങ്ങാൻ നിന്ന ഉപഭോക്താവ് പണം ദക്ഷിണയായി കൊടുക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. കോട്ടയം പൊൻകുന്നത്ത് പുതുതായി തുടങ്ങിയ ഷോപ്പിൽ ആദ്യം വിറ്റ മദ്യക്കുപ്പിയുടെ തുക ഉപഭോക്താവ് മദ്യ വില്പനശാലയിലെ ജീവനക്കാരന് വെറ്റിലയും പാക്കുമുൾപ്പെടെ 'ദക്ഷിണ' ആദരപൂർവം നൽകുന്ന ദൃശ്യമാണ് വൈറലായത്.
പക്ഷെ എന്തുകൊണ്ടാണ് ഇത്തരമൊരു രംഗം ഉണ്ടായതെന്ന് ആലോചിച്ചിട്ടുണ്ടോ ?
കുമളിയിൽ നിന്ന് കോട്ടയത്തിനുള്ള ദേശീയ പാതയിൽ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് പൊൻകുന്നം. മുണ്ടക്കയം കഴിഞ്ഞുള്ള 50 കിലോമീറ്റർ ദൂരം ചില്ലറ മദ്യവില്പനശാലയില്ലാതിരുന്നത് മദ്യപാനികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പൊൻകുന്നത്ത് ചില്ലറ മദ്യവില്പനശാലയില്ലാതായിട്ട് വർഷങ്ങളായി. ഒരു ചെറിയ കുപ്പി വാങ്ങാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിൽ ആയിരുന്നു മദ്യപാനികൾ. ആ കഷ്ടപ്പാടിന് മോചനമായതിന്റെ സന്തോഷമായിരുന്നു ദക്ഷിണ നൽകി പ്രകടിപ്പിച്ചത്. അന്ന് വരിനിന്നവർക്കെല്ലാം സന്തോഷം. ചിങ്ങമാസത്തിൽ ഐശ്വര്യപൂർണമായ തുടക്കത്തിൽ മദ്യവില്പനശാലയിലെ ജീവനക്കാർക്കും സന്തോഷം. ഇപ്പോൾ പൊൻകുന്നം എരുമേലി റോഡിലാണ് ബെവറേജസ് ഷോപ്പ് തുടങ്ങിയത്.  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.