PRAVASI

കൊടുങ്കാറ്റിന് ശേഷം ഡാലസ് കൗണ്ടി ദുരന്ത ബാധിത പ്രഖ്യാപനം പുറപ്പെടുവിച്ചു

Blog Image
ഡാലസ് - ഡസൻ കണക്കിന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന്  ഡാളസ് കൗണ്ടി ദുരന്ത  ബാധിത പ്രദേശമായി ജഡ്ജി ക്ലേ ജെങ്കിൻസ്  പ്രഖ്യാപിച്ചു

ഡാലസ് - ഡസൻ കണക്കിന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന്  ഡാളസ് കൗണ്ടി ദുരന്ത  ബാധിത പ്രദേശമായി ജഡ്ജി ക്ലേ ജെങ്കിൻസ്  പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ  6 മണിക്കുണ്ടായ കൊടുങ്കാറ്റ് മണിക്കൂറിൽ 80 മൈൽ വേഗതയിൽ  വീശുകയും നോർത്ത് ടെക്‌സാസിൻ്റെ ചില ഭാഗങ്ങളിൽ ബേസ്ബോൾ വലിപ്പമുള്ള ആലിപ്പഴം വരെ വീഴുകയും ചെയ്തു. കനത്ത മഴ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി.

അവസാന പരിശോധനയിൽ, ഡാളസ് കൗണ്ടിയിലെ ഏകദേശം 380,000 ഉപഭോക്താക്കൾ ഉൾപ്പെടെ നോർത്ത് ടെക്‌സാസിലെ അര ദശലക്ഷത്തിലധികം ഓങ്കോർ ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല..പോലീസ് സ്‌റ്റേഷനുകൾ, ഹെൽത്ത് കെയർ സെൻ്ററുകൾ തുടങ്ങിയ സ്ഥലങ്ങൾക്ക് വൈദ്യുതി
 ഉടൻ ലഭിക്കുമെന്ന്  ഉറപ്പുവരുത്തിക്കൊണ്ട് നിർണായക സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ഓങ്കോർ പറയുന്നു.

ചുഴലിക്കാറ്റ് കൗണ്ടിയിൽ ഉടനീളം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു, ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല, മരങ്ങളും വൈദ്യുതി ലൈനുകളും മറിഞ്ഞും വീടും ബിസിനസ്സും കാർ ഉടമകളും ഇൻഷുറൻസ് കമ്പനിയുമായി നിരന്തരമായി ബന്ധപ്പെടുകയാണ്.സ്വത്ത് സംരക്ഷിക്കാനും കൊടുങ്കാറ്റ് ബാധിതർക്ക് ഫെഡറൽ സഹായം ലഭിക്കാനുമാണ്  ജെങ്കിൻസ് ദുരന്ത പ്രഖ്യാപനം നടത്തിയത് .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.