PRAVASI

ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 30ന്

Blog Image

ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിതനാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി അസോസിയേഷന്‍ തിരുവോണം ആഘോഷിക്കുന്നു. ആഗസ്റ്റ് 30, ശനിയാഴ്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോണ്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30നു തിരികൊളുത്തുന്ന ഓണാഘോഷചടങ്ങില്‍ പ്രമൂഖ പ്രഭാഷകനും എഴുത്തുകാരനും  വിശ്വപ്രസിദ്ധ ഓണ്‍കോളജിസ്റ്റുമായ ശ്രീ. എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.
പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഫോമാ മുന്‍ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ഫോമ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്‍റ് ബിജു ലോസണ്‍,ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ജുഡി ജോസ്, ഉള്‍പ്പെടെയുള്ള വിവിധ മതസാംസ്ക്കാരിക നേതാക്കള്‍  ഓണസന്ദേശങ്ങള്‍ നല്‍കും. കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ചു അനാഥകേന്ദ്രങ്ങളില്‍ തിരുവോണദിവസം അസോസിയേഷന്‍റെ നേതൃത്വത്തില്‍ സദ്യയൊരുക്കും. 

നോര്‍ത്ത് ടെക്സസ് മലയാളി അസോസിയേഷന്‍, കൊപ്പേല്‍ മച്ചാന്‍സ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന വമ്പിച്ച ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉള്‍പ്പെടുന്ന കേരളീയ നൃത്തനൃത്ത്യങ്ങളും പൂര്‍വ്വസമൃതികളുണര്‍ത്തന്ന മാര്‍ക്കംകളിയും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്‍ായിരിക്കും. 

അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണഘോഷപരിപാടികള്‍ക്കൊപ്പം കേരളീയ തനിമയില്‍ കേരളത്തില്‍ നിന്നുമെത്തിയ പാചകവിദഗ്ദ്ധര്‍ ഇരുത്തിരണ്‍ു വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകത. 

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: 
ജൂഡി ജോസ് 4053260190
സൈജു വര്‍ഗീസ് 6233377955
ബിജു ലോസണ്‍ 9723420568
ഡക്സ്റ്റര്‍ ഫെരേര 9727684652
ഷാജി ആലപ്പാട്ട് 2142277771

DR M V PILLAI

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.