ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് നടത്തപ്പെടുന്ന പ്രവേശനോത്സവം ആഗസ്റ്റ് 16 ഞായറാഴ്ച നടത്തപ്പെടും. അന്നേ ദിവസം കുട്ടികൾക്ക് ഹൃദ്യമായ രീതിയിൽ സ്വീകരണവും കൂട്ടായ്മയും അദ്ധ്യാപകരുടെ പ്രതിജ്ഞയും നടത്തപ്പെടും. വിശ്വാസ പരിശീലന വിഭാഗം പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ അസി.പ്രിൻസിപ്പൽ മാരായ മനോജ് വിരുത്തിക്കുളങ്ങര, മിനി തൈപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു, അന്നേ ദിവസം വി.പത്താം പീയൂസിന്റെ തിരുന്നാൾ ആഘോഷവും നടത്തപ്പെടും. പ്രവേശനോത്സവത്തിന് മുന്നോടിയായി എല്ലാം ക്ലാസ്സ് മുറികളും വികാരി ഫാ. ബിൻസ് ചേത്തലിൽ വെഞ്ചരിച്ചു.


