ഡാളസ്: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ മാമാങ്കം അടുത്ത ഞായറാഴ്ച സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി എല്ലാ പ്രായക്കാരെയും ഒരുമിപ്പിച്ച് സൗഹൃദവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
അടുത്ത ഞായറാഴ്ച രാവിലെ 9.30-ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം രാവിലെ 11.30 മുതൽ ഫ്രിസ്കോയിലെ സിയല്ലി സോക്കർ ഫാക്ടറി ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിക്കും.
കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായവിഭാഗങ്ങൾക്കായി സൗഹൃദ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പരിപാടിയിൽ പങ്കെടുക്കാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും മെൻസ് മിനിസ്ട്രി ഭാരവാഹികൾ ക്ഷണിച്ചു.
അമ്മേരിക്കയിൽ നടക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മത്സരം ഇടവകയുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഉത്സവമാക്കുക കൂടി എന്ന ഉദ്ദേശത്തോടെയാണ് മെൻസ് മിസ്ട്രി ഫുഡ്ബോൾ സ്നേഹിതരെ ഉൾച്ചേർത്ത് മത്സരം സംഘടിപ്പിക്കുന്നത്.


