PRAVASI

ഫൊക്കാന വനിതാ ഫോറം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു

Blog Image

ന്യൂ യോർക്ക്. അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ 2026-2028 വർഷത്തെ പ്രവർത്തനോൽഘാടനം കേരളാ നീയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ  ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ഒക്ടോബര് മാസം പതിനൊന്നാം തീയതി  വൈകിട്ട് ഓൺലൈൻ ആയി ആണ് ചടങ്ങു സംഘടിപ്പിച്ചത്.അമേരിക്കയുടെയും കാനഡയുടെയും വിവിധ രാജ്യങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്തു.

അമേരിക്കൻ മലയാളി വനിതകളുടെ സാമൂഹീകവും വിദ്യാഭാസപരവും തൊഴിൽപരവുമായ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന ഫൊക്കാന വനിതാ ഫോറത്തിന്റെ പുതിയ പ്രവർത്തനങ്ങൾക്ക് ഈ ചടങ്ങു ഊർജം പകർന്നു.വനിതാ ഫോറത്തിന്റെ പ്രവർത്തനോൽഘാടനം ബോധവൽക്കരണ മാസത്തോടനുബന്ധിച്ചു നടത്തിയത് ആരോഗ്യ സംരക്ഷണത്തിന്റെയും രോഗ പ്രീതിരോധത്തിന്റെയും പ്രാധാന്യം ഓര്മിപ്പിക്കുന്നതാണ് എന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയുടെ അടിത്തറയാണ്. ആരോഗ്യമാണ് നമ്മുടെ ശക്തി, അവബോധമാണ് നമ്മുടെ കരുത്തു. നമുക്ക് ഒരുമിച്ചു ബോധവൽക്കരണത്തിന്റെ വെളിച്ചം പകരാം. ഓരോ സ്ത്രീയിലേക്കും ആരോഗ്യ സന്ദേശം എത്തിക്കാം. ആരോഗ്യകരമായ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ചു കൈകോർക്കാം എന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഹ്വനം ചെയ്തു.

ഫൊക്കാന ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ സമൂഹത്തിനു ഒരു മാതൃകയാണ് എന്നും, ഫൊക്കാനയെ എന്നും സ്നേഹിക്കുകയും എപ്പോഴും കൂടെ കാണുമെന്നും, അത് കൊണ്ടാണ് നിയമ സഭാ തിരക്കുകളുടെ മദ്ധ്യേകൂടി ഈ ചടങ്ങിൽ വന്നു സംബന്ധിച്ചതെന്നും ഷാനിമോൾ പറഞ്ഞു. വനിതാ ഫോറം ചെയർപേഴ്സൺ ഡോ. ഷൈനി രാജു 2026-2028 കാലയളവിലെ മുൻഗണനകളും പുതിയ പദ്ധതികളും അവതരിപ്പിക്കുകയും, ഏവരെയും സ്വാഗതം ചെയ്യുകയും, ബഹു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനെ  ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുവാൻ ക്ഷണിക്കുകയും ചെയ്തു.

മൗന പ്രാര്ഥനയോടു കൂടി ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി അംഗം സുഷ്മ പ്രവീൺ പ്രാർത്ഥന ഗാനം ആലപിച്ചു. ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് ആമുഖ പ്രസംഗം നടത്തി. അമേരിക്കൻ മലയാളീ സമൂഹത്തിലെ വനിതകളുടെ സജീവ പങ്കാളിത്തവും സഹകരണവും ഉണ്ടായതു എടുത്തു പറയേണ്ടതാണെന്നും ഇത് സങ്കടിപ്പിച്ച വനിതാ ഫോറം ചുമതലക്കാരെ  അനുമോദിക്കുകയും ചെയ്തു. ഇങ്ങനെയുള്ള കൂട്ടായ്മകൾ  സ്ത്രീകൾക്ക് മാനസീക പിന്തുണ നൽകുന്നതിനും, ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ബോർഡ് ഓഫ് ട്രസ്ടീ ചെയർമാൻ ഡോ സജിമോൻ ആന്റണി ആശംസയർപ്പിച്ചു.

തുടർന്ന് നടന്ന സ്തനാർബുദ ബോധവത്കരണവും വിദ്യാഭ്യാസ സെഷനിൽ ഡോ. നിഷ നിഗിൽ ഹാരൺ, MD, ഡോ. മൻപ്രീത് മൻ, MD എന്നിവർ നേതൃത്വം നൽകി.സ്തനാരോഗ്യത്തിന്റെ പ്രാധാന്യം, സ്തനാർബുദത്തിന്റെ ലക്ഷണങ്ങളും അടയാളങ്ങളും, നേരത്തെയുള്ള രോഗനിർണയവും പരിശോധനയും – മാമോഗ്രാഫി എന്നീ വിഷയങ്ങളിൽ ഡോ. നിഷ നിഗിൽ ഹാരഹാരൺ, MDയും, അപകടസാധ്യതാ ഘടകങ്ങളും പ്രതിരോധ മാർഗങ്ങളും മനസ്സിലാക്കുക, തെറ്റിദ്ധാരണകളും സാമൂഹികമായ വിലക്കുകളും മറികടക്കുക; രോഗമുക്തരായവർക്കുള്ള പിന്തുണയും അതിജീവനവും, ഗർഭാശയമുഖ അർബുദ പ്രതിരോധം എന്നീ വിഷയങ്ങളിൽ ഡോ. മൻപ്രീത് മൻ, MDയും ക്ലാസുകൾ നയിച്ചു. വിവിധ വനിതകളുടെ ചോദ്യങ്ങൾക്കു വേണ്ട മറുപടികളും, തുടർ നടപടികളും നൽകി. 

ധിമി ഡാൻസ് സ്റ്റുഡിയോ ഗുരുവും കൊറിയോഗ്രാഫറുമായ  നിഷ ചിറ്റടത്തിൻറെ നേതൃത്വത്തിൽ വർണാഭമായ കലാപരിപാടികൾ അവതരിപ്പിച്ചു. ഗുരുവിനെയും അംഗങ്ങളെയും മില്ലി ഫിലിപ്പ് സദസ്സിനു പരിചയപ്പെടുത്തി. ഫൊക്കാന വനിതാ ഫോറത്തിന്റെ സ്കോളർഷിപ്പ്, സാമൂഹിക സേവന പദ്ധതികൾ നാഷണൽ കമ്മിറ്റി അംഗം മേരി ഫിലിപ്പ്, വനിതാ ഫോറം ട്രഷറർ  ഉഷ ചാക്കോ എന്നിവർ പ്രസ്താവിച്ചു.

ജോയിന്റ് സെക്രട്ടറി ആശാ റാണി നന്ദി രക്ഷപ്പെടുത്തി. ഡോ. പ്രിയ ലൂയിസ്, ഡോ. ലത മേനോൻ എന്നിവർഅവതാരകരായിരുന്നു.വുമൺസ് ഫോറം ഭാരവാഹികളായി ഡോ ഷൈനി രാജു ചെയർപേഴ്സൺ, ലിസി തോമസ് കോ ചെയർ, ഡോ പ്രിയ ലൂയിസ് സെക്രട്ടറി, ഉഷ ചാക്കോ ട്രെഷറർ, ആശ റാണി അദാർഷ്   ജോയിന്റ് സെക്രട്ടറി, ലിസി ഫിലിപ്പ് ജോയിന്റ് ട്രെഷറർ എന്നിവർ പ്രവർത്തിക്കുന്നു. കാൻസർ ബോധവൽക്കരണ മാസമായ ഒക്ടോബറിൽ തന്നെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചത്, വനിതാ ശാക്തീകരണത്തിനും, ബോധവൽക്കരണത്തിനും ഉപയോഗപ്രദമായി.

വുമൺസ് ഫോറം പ്രവർത്തനനങ്ങൾക്കു ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി കരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ഡോ. അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മറിയാ ജോസഫ്, വുമൺസ് ഫോറം ചെയർ ഡോ. ഷൈനി രാജു, ബി.ഒ.റ്റി ചെയർമാന് സജിമോൻ ആന്റണി എന്നിവർ ആശംസകളർപ്പിച്ചു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.