ന്യൂജേഴ്‌സി: ചങ്ങനാശ്ശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ, 63) അന്തരിച്ചു.
ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം.
മക്കൾ: അനു, അനീറ്റ (യൂ. കെ), അഖില (നേഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ).
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി, റവ.ഫാ . ആൻ്റണി പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ.
സംസ്ക്കാര ശുശ്രുഷകൾ മാർച്ച് 17-ന് (03 -17 -2024, ഞായറാഴ്ച്ച) വൈകീട്ട് 5.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വേരൂർ സെൻറ് ജോസഫ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
ദേവസ്യ പി. സേവ്യർ