ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, ഇന്ന് (മെയ് 25) ആഘോഷമായ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടക്കുന്നു.മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഇന്ന് (മെയ് 25 ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്നു
ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, ഇന്ന് (മെയ് 25) ആഘോഷമായ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടക്കുന്നു.മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഇന്ന് (മെയ് 25 ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്നു. കോട്ടയംഅതിരൂപതയുടെ വലിയ പിതാവ് മാർ. മാത്യു മൂലക്കാട്ട്മെത്രാപോലീത്താ മുഖ്യ കാർമികനായിരിക്കും. ഇടവകവികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോടിൽ എന്നിവർ സഹകാർമികരായിരിക്കും. ആഘോഷകരമായ ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള സ്വീകരണവും ഉണ്ടായിരിക്കും. 11 കുട്ടികളാണ്ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടം എന്നീഅദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങിയത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ
മാതാപിതാക്കൾ, ഡി. ആര്‍. ഇ. സക്കറിയ ചേലക്കൽ
ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ
അറിയിക്കുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.
MAR MATHEW MOOLAKKATTU