ഡോ . സാം കടമ്മനിട്ടയുടെ പിതാവ്, കടമ്മനിട്ട മാടപ്പള്ളിൽ ശ്രീ. എം. ഡി. ശാമുവേൽ, 74 (വിമുക്ത ഭടൻ) അന്തരിച്ചു. സംസ്കാരം ഡിസംബർ 15 ഞായർ ഉച്ചക്ക് 1.30ന് മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടും. ശനിയാഴ്ച വൈകുന്നേരം 5:00 മണിക്ക് ഭൗതീക ശരീരം കടമ്മനിട്ടയിലെ ഭവനത്തിൽ എത്തിക്കും. ഞായറാഴ്ച 12:45 നു ഭവനത്തിൽ വച്ചുള്ള ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് ദൈവാലയത്തിലേക്കുള്ള അന്ത്യയാത്ര.
ഇരുപത്തിരണ്ടു വർഷങ്ങൾ ഇന്ത്യൻ കരസേനയിൽ സേവനം അനുഷ്ഠിച്ചു. 1987 ൽ ഇന്ത്യ ശ്രീലങ്കയിലേക്കയച്ച സമാധാന സേനയിലെ അംഗമായിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലും നാലു വർഷം സേവനം അനുഷ്ഠിച്ചു. വിശിഷ്ട രാഷ്ട്ര സേവനത്തിനുള്ള നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
1996 ൽ വിരമിച്ച അദ്ദേഹത്തിന്റെ വിശ്രമജീവിതം കാർഷികമേഖലയുമായുള്ള ബന്ധത്തിൽ സജീവമായിരുന്നു. പത്തനംതിട്ട ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് അടക്കം നിരവധി നേട്ടങ്ങൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ടും അദ്ദേഹം നേടിയിരുന്നു.
കടമ്മനിട്ട മാർത്തോമ്മാ ഇടവക ട്രസ്റ്റീ എന്ന നിലയിൽ നിരവധി വർഷങ്ങൾ സ്തുത്യർഹമായ സേവനം നിർവഹിച്ചു.
2020 ൽ ഉണ്ടായ ഹൃദയ സ്തംഭനത്തെ അതിജീവിച്ചു സജീവമായി പ്രവർത്തങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും പെട്ടെന്നുണ്ടായ ഹൃദയസ്‌തംഭനത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ: കടമ്മനിട്ട പുളിക്കക്കുഴിയിൽ ജെസി. മക്കൾ: ഷൈനി ശാമുവേൽ (കുവൈറ്റ്), ഡോ.സാം കടമ്മനിട്ട. മരുമക്കൾ: വിനോദ് വർഗീസ് (കുവൈറ്റ്), ദീപ്തി ലൂക്ക് (CTS Canada)
കടമ്മനിട്ട മാർത്തോമ്മാ ചർച്ചിനു സമീപം അരകിലോമീറ്റർ സഞ്ചരിച്ചാൽ ഭവനത്തിലെത്താവുന്നതാണ്.
ലൊക്കേഷൻ മാപ് ലിങ്ക് ചുവടെ
https://maps.app.goo.gl/aQWadq8rDxBEnPDn7
സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണത്തിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു
ശനിയാഴ്ച ഭവനത്തിലെ പൊതുദർശനം:- https://www.youtube.com/live/TIvJuF0tm4M?si=6M4cjFoSNpvSgAx0
ഞായറാഴ്ചയിലെ ശുശ്രൂഷകൾ:- https://www.youtube.com/live/Hrx_6IcOUps?si=r9BP4MKcdyHfr5ky


