ക്നാനായ മലങ്കര പുനഃരൈക്യത്തിന്‍റെ സ്മരണപുതുക്കിക്കൊണ്ട് 2026 ജൂലൈ 5 ഞായറാഴ്ച 105-മത് ക്നാനായ പുനഃരൈക്യദിനം കല്ലിശ്ശേരിയില്‍ ആചരിക്കുകയാണ.് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്‍റെ അദ്ധ്യക്ഷതയയില്‍ കൂടുന്ന പൊതുയോഗം ബഹുമാന്യനായ കേരള ആഭ്യന്തര്യവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണവും നടത്തുന്നതാണ്. തുടര്‍ന്ന് ക്നാനായ മലങ്കര പുനരാക്യ കാരുണ്യ ഫണ്ട് ഉത്ഘാടനം ശ്രീ. സുധീര്‍ നടുവുഴത്തിന്‍റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് അഭിവന്ദ്യ പിതാവ് നിര്‍വ്വഹിക്കുന്നതാണ്. ശ്രീ.സാബു പൊറാനിക്കല്‍, ശ്രീമതി ജെസ്സി ലൂക്കോസ് ചെറുപറമ്പില്‍, ശ്രീ സജി വെള്ളവന്താനം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. മലങ്കര ഫൊറാനോ വികാരി ഫാ. റെന്നി കട്ടേല്‍ സ്വാഗതവും, ശ്രീ സല്‍വി തയ്യില്‍ നന്ദിയും അര്‍പ്പിക്കും. ഫാ.റെന്നി കട്ടേല്‍, ഫാ ജിലേഷ് പുഴക്കരോട്ട് തുടങ്ങിയവര്‍ ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.


