PRAVASI

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന് എഡ്മണ്ടൺ ഒരുങ്ങി

Blog Image

എഡ്മണ്ടൺ (കാനഡ): കാനഡയിലെയും അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും പെന്തെക്കോസ്ത് വിശ്വാസികളുടെ വാർഷിക ആത്മീയ സംഗമമായ വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ നടക്കും.

“ദി സീസൺ ഓഫ് ഹാർവെസ്റ്റ്” (കൊയ്ത്തിന്റെ കാലം) എന്നതാണ് ഈ വർഷത്തെ പ്രമേയം. സഭയുടെ ദൗത്യം, സുവിശേഷ പ്രവർത്തനത്തിന്റെ പ്രസക്തി, സമകാലിക ആത്മീയ-സാമൂഹിക വെല്ലുവിളികൾ എന്നിവ പ്രമേയമാക്കി വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കോൺഫറൻസിന്റെ ഉദ്ഘാടനം ചെയർമാൻ പാസ്റ്റർ സാം വർഗീസ് നിർവഹിക്കും. ബെംഗളൂരുവിൽ നിന്നുള്ള പാസ്റ്റർ ജോ തോമസ് മലയാളം സെഷനുകളിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് സെഷനുകളിലും മുഖ്യപ്രഭാഷണങ്ങൾ നടത്തും. സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുവിശേഷ പ്രവർത്തകരും ദൈവദാസന്മാരും വിവിധ സെഷനുകളിൽ സന്ദേശങ്ങൾ പങ്കുവെക്കും.

കാനഡയിലെ എഡ്മണ്ടൺ, കാൽഗറി, വാൻകൂവർ എന്നിവിടങ്ങളിലെയും അമേരിക്കയിലെ സിയാറ്റിൽ മേഖലയിലെയും സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ജൂലൈ 16 മുതൽ 18 വരെ എഡ്മണ്ടണിലെ ലൈഫ് ചർച്ച് (4461 50 Street NW, Edmonton, AB T6B 2Z1) വേദിയായും ജൂലൈ 19-ന് 2104 156 Street SW, Edmonton, AB T6W 5H1 എന്ന വിലാസത്തിലും സമ്മേളന പരിപാടികൾ നടക്കും. സമ്മേളനത്തിന്റെ മീഡിയ പാർട്ണറാണ് ഹാർവെസ്റ്റ് ടി.വി.

ജൂലൈ 19-ന് സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.

സെക്രട്ടറി ബ്രദർ റോണി സൈമൺ മാത്യൂസ്, ട്രഷറർ ബ്രദർ ജിജി ഫിലിപ്പ്, യൂത്ത് ഡയറക്ടർ ബ്രദർ ഗ്ലാഡ് വിൻ കോശി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സാം വർഗീസ് (കോൺഫറൻസ് കൺവീനർ)
ഫോൺ: +1 780-965-7104


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.