Od Avinu Chai Our Father Still Lives
Am Yisrael Chai The People of Israel Live
Avinu Malkeinu Our Father Our King
ഫ്ലൈ ദുബായ് ഫ്ലൈ ഡെത്ത് ആയി മാറാതെയും മറ്റൊരു 9/11 ൺ സംഭവിക്കാതെയും സർവ്വശക്തനായ ദൈവം തൻ്റെ സ്വന്തം ജനമായ ഇസ്രയേലിനെ ഒരു മഹാ ദുരന്തത്തിൽ നിന്ന് രക്ഷിച്ചപ്പോൾ യാത്രക്കാർ പാടി ദൈവത്തെ സ്തുതിച്ച സ്തുതി ഗാനത്തിൻ്റെ പല്ലവികൾ ആണ് ഇത്.
അവൻ യഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല അവനോട് തോറ്റുപോകെയുള്ളൂ (എസ്ഥേർ 6: 13). യുഗങ്ങൾക്കു മുമ്പ് ബുദ്ധിമതിയായ ഒരു ഭാര്യ യഹൂദ ജാതിയെ നശിപ്പിക്കുവാൻ അധികാരത്തിൻ്റെ പത്രാസ്സിൽ പകയുടെ വാളുമായി പുച്ഛ ഭാവത്തോടെ കരങ്ങൾ ചലിപ്പിച്ച സ്വന്തം ഭർത്താവിനെ നോക്കി പറയുന്നതാണ് ഈ വരികൾ. അന്നും ഇന്നും പല മടയന്മാർക്കും ഈ ഉപദേശം ഗ്രഹിക്കുവാൻ കഴിയാതെ പോയി.
2023 ഒക്ടോബർ മാസം ഏഴാം തീയതി ലോക രാജ്യങ്ങൾ ഉണരുന്നത് കരളുരുകുന്ന വാർത്തകൾ ഇസ്രയേലിൽ നിന്ന് കേട്ടു കൊണ്ടാണ്. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ ഒട്ടനവധി ജീവിതങ്ങൾ കണ്ണിൽ ചോരയില്ലാത്ത ഹമ്മാസ് കാട്ട് മൃഗങ്ങളുടെ രക്ത ദാഹത്തിനും മാംസ ദാഹത്തിനും ഇരയായി. കൊടും ഭീകരൻ ഹിറ്റ്ലറിൻ്റെ ഹോളോകോസ്റ്റിന് ശേഷം മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ മറ്റൊരു കൊടും ക്രൂരത. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധന്മാർവരെ അതി മൃഗീയമായി വെട്ടയാടപ്പെട്ടു
ബന്തികളായി പിടിക്കപ്പെട്ടു. രക്തപ്പുഴ ദേശത്തൊഴുകി ആ രക്തത്തിൽ അവർ മുങ്ങി കുളിച്ച് ആഹ്‌ളാദിച്ചു. ഇസ്രയേലിൻ്റെ രാജാവായ ദാവീദ് സിക്ലാഗിൽ കണ്ട കാഴ്ച പോലെ
(1 ശമൂവേൽ 30) ഹൃദയ ഭേദകമായിരുന്നു ആ മഹാ ദുരന്തത്തിൻ്റെ ദൃശ്യം. ഇസ്രയേൽ തളർന്നില്ല ഹമ്മാസ് എന്ന ദുഷ്ട ഭീകരന്മാരുടെ അടിത്തറ ഇളക്കുവാൻ അരയും, തലയും മുറുക്കി ഇസ്രയേലിൻ്റെ യുവ കേസരികൾ പേനകൾ താഴെവെച്ചു, തോക്കുകൾ കൈയ്യിൽ എടുത്തു. ഇസ്ലാമിക് മത തീവ്രവാദികളുടെയും ഹമ്മാസ് എന്ന കാട്ട് മൃഗത്തിൻ്റെയും നട്ടെല്ലടിച്ചു തകർക്കുവാൻ ഇസ്രയേലിൻ്റെ ചുണക്കുട്ടികൾ, പുലിക്കുട്ടികൾ ആയി മാറി. അന്ന് ആ കൊടും ക്രൂരത നടത്തി ഓടി മാളത്തിൽ ഒളിച്ച എല്ലാ ദുഷ്ട ഭീകരന്മാരെയും ഇസ്രയേലിൻ്റെ സിംഹക്കുട്ടികൾ പിന്തുടർന്നു. മദ്യപ്പുഴ ഒഴുകുന്ന ഹൂറികൾ കാത്തു നിൽക്കുന്ന പാതാളമെന്ന പറുദീസയിലേക്ക് വൺവേ ടിക്കറ്റിൽ പറഞ്ഞു വിട്ടു.
ഭൂഗോളത്തിൻ്റെ മധ്യഭാഗത്ത് കേരളത്തിൻ്റെ വലിപ്പം മാത്രമുള്ള ഇസ്രയേൽ തല കുനിക്കാത്ത ബാല സിംഹം പോലെ ഇന്നും ഉറച്ച് നിൽക്കുകയാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ ഇത്രമാത്രം പീഡ അനുഭവിച്ച മറ്റൊരു ജാതിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അവരുടെ രക്തം എല്ലാ രാജ്യത്തും തെറിച്ച് വീണിട്ടുണ്ട്. ഫറവോനും ഹാമാനും ഹിറ്റ്ലറും ഇപ്പോൾ കൊടും ഭീകരനായ ഒമാനി വംശജൻ യിഹമാൻ അൽ ഹമാനി
ഫ്ലൈ ദുബായ് FZ1073 ലെ കോപൈലറ്റും ഈ ചങ്ങലയിലെ ചില കണ്ണികൾ മാത്രം. .
അമ്മേരിക്ക കാനഡ ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയുള്ള രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് അനുഭാവവും, ജൂത വിരുദ്ധ പ്രസ്താവനകളും മംതാനി ഭരണങ്ങളും ഇസ്ലാമിക മത തീവ്രവാദികൾക്ക് മിറക്കിൾ ഗ്രോ ആയി മാറി. ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുവാൻ ഇവർ അധോലോകങ്ങളിൽ ഗൂഡ തന്ത്രങ്ങൾ
മെനയുന്നു. ഇറാന് ഇസ്രയേൽ കൊച്ചു സത്താനും അമ്മേരിക്ക വലിയ സാത്താനുമാണ്. ഡെത്ത് ടു അമ്മേരിക്ക ഡെത്ത് ടു ഇസ്രയേൽ എന്ന് തൊണ്ട കീറുന്നവരെ കെട്ടിപ്പിടിച്ച് അമ്മേരിക്കപോലുള്ള രാജ്യങ്ങളിൽ അഭയം കൊടുക്കുന്നവർ ഓർക്കണം നിങ്ങൾ നികുതിപ്പണം കൊണ്ട് പാലു കൊടുത്ത് താലോലിക്കുന്നത് അണലി കുഞ്ഞുങ്ങളെയാണ്. അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു അവരുടെ അധരങ്ങൾക്ക് കീഴെ അണലി വിഷം ഉണ്ട് (സങ്കീർത്തനം140: 3). ഇവർ നിശ്ചയമായും നിങ്ങളെ കൊത്തും തിരിഞ്ഞു കടിക്കും. അമ്മേരിക്കൻ ജനതയും ഇന്നുള്ള കോളേജ് കുമാരന്മാരും കുമാരികളും ഇത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് ആശിക്കുകയാണ്.
ഒരു മനുഷ്യനിൽ കൂടി ഒരു ജാതിയെ ഉളവാക്കിയ ദൈവം ഇങ്ങനെ പറയുന്നു, നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും (ഉല്പത്തി 12: 3). ഇത് വ്യക്തമാക്കുന്നത് ദൈവത്തിൻ്റെ ജനമായ ഇസ്രയേലിനോട് പടയെടുക്കുന്നവൻ ഓർക്കണം അത് തീ കൊണ്ടുള്ള കളിയാണ്. ഒരിക്കൽ പീഡ നിമിത്തം ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും ചിതറിയവർ ഒരു ദേശം ഒരു ദിവസം കൊണ്ട് പിറക്കുമോ? ഒരു ജാതി ഒന്നായിട്ട് തന്നെ ജനിക്കുമോ? (യെശ 66.8)
എന്ന പ്രവചന നിവർത്തീകരണമായി 1948 മെയ് 14 ന് പിറന്നു വീണു. ഈ ശക്തിക്കു മുമ്പിൽ തലപോയ മൂർഖൻ പാമ്പുപോലെ ഹമ്മാസും ഇറാനും കിടന്ന് പുളയുകയാണ്.
ഇസ്രയേൽ എന്ന പേര് മനുഷ്യൻ്റെ വായിൽ നിന്ന് പുറപ്പെട്ടതല്ല യഹോവയായ ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെട്ട നാമം (ഉല്പത്തി 32: 28). ഈ പേര് ഭൂമിയുടെ പരപ്പിൽ നിന്ന് മായിച്ചു കളയുവാൻ ശ്രമിക്കുന്നവരെ ദൈവം മായിച്ചു കളയും. ദൈവം ഈ ജാതിയെ ശിക്ഷിച്ചുവെങ്കിലും അവർ തള്ളപ്പെട്ടവരല്ല ദൈവത്തിൻ്റെ സ്വന്തം ജനമാണ്. ഇവർ വിട്ടുകൊടുക്കുന്നവരും തോറ്റ് പിന്തിരിഞ്ഞോടുന്നവരും അല്ല.
യഹൂദനെയും ഇസ്രയേലിനെയും പുച്ഛിക്കുന്നവരും വെറുക്കുന്നവരും ഒരു നിമിഷം ചിന്തിക്കുക! ലോകത്തിൻ്റെ സമ്പത്ത് ഘടനയിലും വൈദ്യശാസ്ത്രത്തിലും ടെക്നോളജിയിലും സയൻസിലും ഇവർ മായാത്ത പാദ മുദ്രപതിപ്പിച്ചവരാണ്. ഏറ്റവും അധികം നോബൽ പ്രൈസ് കിട്ടിയിട്ടുള്ളത് യഹൂദന്. ഏറ്റവും അധികം വിശ്വ വിഖ്യാതരായ ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങി ശാസ്ത്രജ്ഞന്മാർ പിറന്നു വീണത് ഈ കുലത്തിൽ. കേവലം എഴുതുന്ന ബാൾ പേന തുടങ്ങി ടീ വി, ഗുൂഗിൾ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ക്യാമറ ഫോൺ, സോളാർ, യു എസ് ബി ഫ്ലാഷ് ഡ്രൈവ്, ജിപിഎസ്, പോളിയോ വാക്സിൻ, പേസ്സ് മേക്കർ, ലെവി ജീൻസ് ഇങ്ങനെ നീളുന്ന ഒരായിരം കണ്ടുപിടുത്തങ്ങൾ ലോക ജനതയ്ക്ക് യഹൂദ ജാതി ജന്മം കൊടുത്തു. ഇത് മറക്കരുതേ!
ഒരു മൊട്ടു സൂചി പോലും കണ്ടുപിടിക്കാത്ത വിശ്വ കോമരന്മാരും രാജ്യങ്ങളും യഹൂദനെതിരെ കൈ ചുരുട്ടുമ്പോൾ ഓർക്കുക ഇന്ന് നിങ്ങളുടെ കയ്യിലുള്ള സെൽഫോൺ കണ്ടുപിടിച്ചതിൻ്റെ പിന്നിൽ ചലിച്ച കരം മാർട്ടിൻ കൂപ്പർ എന്ന യഹൂദൻ്റെ കരമായിരുന്നു. നിങ്ങൾ തോക്കും വെട്ട് കത്തിയും എടുത്ത് മദ്യവും മയക്കുമരുന്നും കഴിച്ച് മത ഭ്രാന്തന്മാരായി ബാറുകളിൽ സമയം ചിലവഴിച്ചപ്പോൾ അവർ ലാബുകളിൽ മനുഷ്യൻ്റെ ഉദ്ധാരണത്തിനു വേണ്ടി വിശ്വോത്തര പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നതിൽ മുഴുകി.
കോക്ക്പിറ്റിൽ പ്രാർത്ഥന എന്ന മുഖംമൂടിയുടെ മറവിൽ പൊടുന്നനെ പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ സധൈര്യം നേരിട്ട സ്മിത്ത് മച്ചാറിന് ഒരായിരം സല്യൂട്ട്. മുറിവേറ്റ് രക്തം വാർന്നൊഴുകുമ്പോഴും കോക്ക്പിറ്റിൻ്റെ പൂട്ട് തുറക്കുവാൻ കാണിച്ച ധീരതയ്ക്ക് മുമ്പിൽ അഭിവാദ്യങ്ങൾ. താങ്കൾക്ക് ലോകത്തിൻ്റെ പ്രണാമവും പ്രാർത്ഥനയും എന്നുമെന്നും കൂടെ ഉണ്ട്.
ഈ ധീര വ്യക്തിത്വത്തെ ഇസ്രായേലും, അമ്മേരിക്കയും സിറ്റിസൺഷിപ്പ് കൊടുത്ത് ആദരിക്കണം. വർഗീയവാദികളും, ഭീകരവാദങ്ങളും പുറത്ത് പോകട്ടെ, സമാധാനവും, ശാന്തിയും ദേശത്ത് വിളയട്ടെ!
ഞങ്ങളുടെ പിതാവ് ഇന്നും ജീവിക്കുന്നു
ഇസ്രയേൽ ജനം ജീവിക്കുന്നു
ഞങ്ങളുടെ പിതാവ് ഞങ്ങളുടെ രാജാവ്
ഇസ്രയേലിൻ്റെ സമാധാനത്തിനായി പ്രാർത്ഥിക്കാം

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

