കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹനാണ് (31) ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന പ്രവീണ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സ്വയം തീ കൊളുത്തിയത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

