PRAVASI

(രാഷ്ട്രീയ ഹാസ്യ വിമർശനം) എന്താ സതീശോ ഇത്

Blog Image

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തല നയിച്ച ഐക്യ ജനാധിപത്യ മുന്നണി വമ്പൻ പരാജയം ഏറ്റുവാങ്ങി പിണറായി വിജയൻ സർക്കാരിന് തുടർഭരണം സമ്മാനിച്ചപ്പോൾ ഡൽഹിയിലെ കോൺഗ്രസ്‌ ഹൈക്കമാണ്ടിനു ആ ഞെട്ടലിൽ നിന്നും മുക്തമാകുവാൻ എളുപ്പത്തിൽ സാധിച്ചില്ല 
.                             തെരെഞ്ഞെടുപ്പ് ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്നും ഹൈക്കമാൻഡ് അടിയന്തിരമായി ഡൽഹിയിലേയ്ക്കു വിളിപ്പിച്ച ഏക കോൺഗ്രസ്‌ നേതാവ് പറവൂർ എം എൽ എ ആയ വി ഡി സതീശനെ ആയിരുന്നു 
.                              സോണിയ ഗാന്ധിയുടെ വസതിയായ പത്താം നമ്പർ ജൻപത്തിൽ വച്ചു സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വി ഡി സതീശനോട് പറഞ്ഞു ഇപ്പോൾ ഉണ്ടായ ഈ വമ്പൻ പരാജയത്തോടെ കേരളത്തിലെ യൂ ഡി എഫ് പ്രവർത്തകർ ആകെ മാനസികമായി തകർന്നിരിക്കുകയാണ്. അതുപോലെ യൂ ഡി എഫ് മുന്നണി തകർന്നു ശിഥിലാമാകുമോ എന്ന് ഞങ്ങൾക്ക് ആശങ്ക ഉണ്ട്. ഇനി ഒരു തിരിച്ചു വരവ് അസാധ്യം ആണോ എന്ന ഭയം ഞങ്ങളെ അലട്ടുന്നു. അതുകൊണ്ട് കോൺഗ്രസിന്റെ ഇരുപതും ചില്ലറയും മറ്റ് ഘടക കക്ഷികൾ എല്ലാം ചേർന്ന് ഇരുപതും അങ്ങനെ ഇപ്രാവശ്യം കഷ്ടിച്ച് ജയിച്ചു കയറിയ നാൽപതു എം എൽ എ മാരെ ഞങ്ങൾ സതീശനെ ഏൽപ്പിക്കുകയാണ്. അഞ്ചു വർഷം നന്നായി ഒരു പ്രതിപക്ഷ നേതാവും യൂ ഡി എഫ് ചെയർമാനുമായി പ്രവർത്തിച്ചു രണ്ടായിരത്തി ഇരുപത്തി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് ന് നല്ല ഒരു വിജയം സമ്മാനിച്ചു മുന്നണിയെ വീണ്ടും അധികാരത്തിൽ തിരികെ കൊണ്ടുവരണം 


 .                             ഇത് കേട്ട സതീശൻ മുൻപിലെ ടീപോയിൽ വച്ചിരുന്ന ചായയിൽ നിന്നും ഒരു കവിൾ കുടിച്ചതിനു ശേഷം സോണിയാജിയോടും രാഹുൽജിയോടും ആയി പറഞ്ഞു തൊണ്ണൂറ്റി ആറിൽ ആദ്യമായി എനിക്ക് നിയമസഭയിൽ മത്സരിക്കാൻ കമ്യുണിസ്റ്റ് കോട്ടയായ പറവൂർ കിട്ടിയപ്പോൾ എന്റെ ജന്മനാടായ എറണാകുളം ജില്ലയിലെ നെട്ടൂരിൽ നിന്നും ഞാൻ പറവൂരിൽ എത്തിയത് ഞാൻ ബാലനായിരുന്നപ്പോൾ നീന്തൽ പഠിച്ച നെട്ടൂർ കായലിൽ കൂടി നീന്തിയാണ് 
.                              ഒരു നീന്തൽ വിദഗ്ധൻ ആയ എനിക്ക് പറവൂരിൽ ചെന്ന് പറവൂർ കായലിൽ നീന്തി കഴിഞ്ഞ അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആയി ഇടതുപക്ഷത്തിന്റെ അഞ്ചു നീന്തൽ വിദഗ്ധൻ മാരെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ വരാമെങ്കിൽ ഈ ധൗത്യം ഞാൻ ചങ്കൂറ്റത്തോടെ ഏറ്റെടുക്കുകയാണ് 
.                             രണ്ടായിരത്തി ഇരുപത്തി ഒന്ന് മെയ്‌ മാസത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവായ സതീശൻ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നേരിട്ടത് വിവരിക്കുവാൻ സാധിക്കാത്ത വിധമുള്ള വെല്ലുവിളികൾ ആയിരുന്നു 
.                           തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും നടന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പുകളിൽ സ്‌ഥാനാർത്ഥികളെ തീരുമാനിച്ചത് മുതൽ ചിട്ടയായ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹം ഉപയോഗിച്ച സോഷ്യൽ എഞ്ചിനീറിങ്ങും പൊളിറ്റിക്കൽ വൈബും വിജയത്തിനപ്പുറം വൻ ഭൂരിപക്ഷത്തിലേയ്ക്കു സ്‌ഥാനാർത്ഥികളെ എത്തിക്കുന്നതിൽ നിർണായകമായി 
.                              കഴിഞ്ഞ വർഷം നടന്ന നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഇടഞ്ഞു യൂ ഡി എഫ് നോട് വിലപേശിക്കൊണ്ടിരുന്ന പി വി അൻവറെ കോൺഗ്രസിലെ വലിയ ഒരു വിഭാഗം ഉന്നത നേതാക്കളെയും മുസ്ലീംലീഗിനെയും നൈസായി പറഞ്ഞു മനസ്സിലാക്കി അൻവറേ കൈകാര്യം ചെയ്ത രീതി സതീശനെ കേരള രാഷ്ട്രീയത്തിൽ ലീഡർ കെ കരുണാകരനും കെ എം മാണിക്കും ശേഷം രാഷ്ട്രീയ ചാണക്യൻ ആക്കി 
.                                പാലക്കാട്‌ എം എൽ എ യും യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റും ആയി കോൺഗ്രസ്‌ പാർട്ടിയിൽ യുത്തന്മാരുടെ പിൻബലത്തിൽ അതിശക്തൻ ആയിരുന്ന രാഹുൽ മാൻകൂട്ടത്തിൽ തുടർച്ചയായി ബലാത്സംഗം കേസുകളിൽ പെട്ടു കോൺഗ്രസ്‌ പാർട്ടിക്ക് ന്യായീകരിക്കുവാൻ പറ്റാത്ത വിധം പ്രതിരോധത്തിൽ ആയപ്പോൾ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനം എടുത്തു നടപ്പിലാക്കിയ സതീശൻ വലിയ ഒരു സന്ദേശം ആണ്‌ കേരള സമൂഹത്തിനു നൽകിയത് 
.                           കഴിഞ്ഞ ഒരു വർഷമായി ടീം യൂ ഡി എഫ് എന്ന് മാത്രം തന്റെ പ്രസംഗങ്ങളിലും വാർത്തസമ്മേളനങ്ങളിലും പറഞ്ഞുകൊണ്ട് ഇരുന്ന സതീശൻ മാത്രമാണ് യൂ ഡി എഫ് ഈ തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് നേടി അധികാരത്തിൽ വരും എന്ന് പറഞ്ഞ ഏക കോൺഗ്രസ്‌ നേതാവ് 
.                          സമുദായിക നേതാക്കളുടെ വീടുകളോ സ്‌ഥാപനങ്ങളോ സന്ദർശിക്കാത്തതിന്റെ പേരിൽ അവരുടെ എല്ലാ വിമർശനങ്ങൾക്കും അതിരുകടന്ന ആക്രമണങ്ങൾക്കും വിധേയനായ സതീശനെ ആ വോട്ടു ബാങ്കുകൾ കൂടി സഹായിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അമ്പതിനായിരം കടന്നേനെ 
.                              അഞ്ചു വർഷം മുൻപ് തകർന്നു തരിപ്പണമായ യൂ ഡി ഫ് മുന്നണിയെ മുന്നിൽ നിന്നും ആത്മവീര്യത്തോടെ പട നയിച്ചു നൂറ്റിരണ്ടു സീറ്റോടെ അധികാരത്തിൽ എത്തിച്ച അതികായനെ ഇനിയിപ്പോൾ ഡൽഹിയിലേയ്ക്കു അടിയന്തിരമായി വിളിപ്പിച്ചു ഭരണപരിഷ്കാര ചെയർമാൻ ആയിക്കോളാൻ പറയുമോ എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത് 

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.