PRAVASI

ആരോരും ഇല്ലാത്തവർക്ക് സഹായഹസ്തവുമായി ഫോമാ വെസ്റ്റേൺ റീജിയൻ!

Blog Image

അനാഥരായ അമ്മമാർക്കും അവരുടെ കുട്ടികൾക്കും അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ഓർഫനേജിന് സാമ്പത്തിക സഹായം നൽകി ഫോമാ വെസ്റ്റേൺ റീജിയൻ. റീജിയൺ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സഹായധനം നൽകിയത്.

സമൂഹത്തിൽ ഒറ്റപ്പെടലും ദുരിതവും നേരിടുന്ന അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ താമസം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന സ്നേഹതീരം ഓർഫനേജ് വർഷങ്ങളായി ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. അമ്മമാരുടെ പുനരധിവാസത്തിനും കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമാ വെസ്റ്റേൺ റീജിയൻ, അശരണർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ആർ.വി.പി ജോൺസൺ ജോസഫ് അറിയിച്ചു.

സ്നേഹതീരം ഓർഫനേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തിക സഹായം കൂടുതൽ കരുത്തേകുമെന്നും അവിടെ കഴിയുന്ന അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്നും സുപ്പീരിയർ ജനറൽ സിസ്റ്റർ റോസെലിൻ പറഞ്ഞു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.