PRAVASI

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ വിദേശത്ത് ജോലി; ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം

Blog Image


 കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടി ഹർജി നൽകിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗമെന്ന് പറയുകയും ജാമ്യത്തിലിറങ്ങിയാൽ ഉടൻ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന നിലപാടിനെ ജസ്റ്റിസ് എ. ബദറുദ്ദീൻ ശക്തിയായി വിമർശിച്ചു.

ഹർജിയിൽ വ്യാജ വിവരങ്ങൾ നൽകിയാൽ അനുവദിച്ച ജാമ്യം റദ്ദാക്കുമെന്ന കർശന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാല് വർഷം കഠിനതടവിനും 30.84 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 15-ന് അപ്പീൽ ഹർജി പരിഗണിച്ച ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ജോലി ആവശ്യത്തിനായി വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി തച്ചങ്കരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുമെന്നാണ് കോടതി ചോദ്യം ചെയ്തത്. ഹർജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.