PRAVASI

‘പുഴുത്ത പട്ടി’ എന്ന് വകുപ്പ് മേധാവി; ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം

Blog Image

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ (BDS student jumps to death) ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു. ഓറൽ പത്തോളജി വകുപ്പ് മേധാവി ഡോക്ടർ എം.കെ. റാം ന് എതിരെയാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യമുന്നയിച്ചു.
വകുപ്പ് മേധാവി മാനസികമായും ശാരീരകവുമായി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നും കുടുംബം. സമാന സംഭവത്തിൽ സസ്‌പെൻഷൻ നേരിട്ട വ്യക്തിയാണ് വകുപ്പ് മേധാവി. നിധിന്റെ മരണത്തിൽ ദുരൂഹത നീക്കണം എന്നും കുടുംബം.
മരിച്ച നിതിൻ രാജിനെ നിറത്തിന്റെ അടിസ്ഥാനത്തിൽ അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് ഉണ്ടായിരുന്നു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്. മുൻപും കോളേജിൽ ഒരു വിദ്യാർഥിനി ജീവനൊടുക്കിയിരുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്ന് നിതിൻ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം 3 മണി വരെ കുടുംബവുമായി സംസാരിച്ചിരുന്നു.ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായി 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.