PRAVASI

പ്രൊഫ. ബാബു പൂഴിക്കുന്നേലിന് യാത്രാമൊഴി

Blog Image

കോട്ടയം: ഏപ്രില്‍ 7-ന് അന്തരിച്ച ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലും കേരളാ എക്സ്പ്രസ് കണ്‍സള്‍ട്ടന്‍റ് എഡിറ്ററും എഴുത്തുകാരനും സാമുദായിക, സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. ഏപ്രില്‍ 11-ന് ശനിയാഴ്ച രാവിലെ കോട്ടയത്തെ സ്വവസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, അമേരിക്കയിലെ ക്നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പള്ളില്‍, പ്രൊക്കുറേറ്റര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, വികാരി ഫാ. തോമസ് പുതിയകുന്നേല്‍ തുടങ്ങിയ നിരവധി വൈദികരും സിസ്റ്റേഴ്സും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
മന്ത്രി വി.എന്‍. വാസവന്‍, ജസ്റ്റിസ് സിറിയക് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, തോമസ് ചാഴികാടന്‍ എക്സ് എംപി, കെ. അനില്‍കുമാര്‍, ഷൈജി ഓട്ടപ്പള്ളി, സിറിയക് ചാഴികാടന്‍, കെ.സി.സി, കെ.സി.വൈ.എല്‍ അതിരൂപതാ ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍, ബിസിഎം, ഉഴവൂര്‍ കോളജുകളിലെ സഹപ്രവര്‍ത്തകര്‍, നാനാജാതി മതസ്ഥരായ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി വ്യക്തികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ വികാരി ഫാ. തോമസ് പുതിയകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം പറമ്പേട്ട്, തോമസ് ചാഴികാടന്‍, ഷൈജി ഓട്ടപ്പള്ളി, ടോം കരികുളം, സംക്രാന്തി വൈ.എം.സി.എ പ്രസിഡണ്ട് ഡോ. എം.എം. മാത്യു, രാജു ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. അനില്‍ സ്റ്റീഫന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കുടുംബാംഗവും സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്ററുമായ ചാണ്ടി ജേക്കബ് പൂഴിക്കുന്നേല്‍ കൃതജ്ഞത പറഞ്ഞു.
 

പ്രൊഫ. ബാബു പൂഴിക്കുന്നേൽ 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.