PRAVASI

ഫൊക്കാന കൺവൻഷൻ കോഡിനേറ്ററായി മാത്യു ചെറിയാനെ നിയമിച്ചു

Blog Image

ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കോഡിനേറ്ററായി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ  മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

മികച്ച  സാമൂഹ്യ  സാംസ്‌കാരിക പ്രവർത്തകൻ  ,സംഘടനാ പ്രവർത്തകൻ  തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്  പെൻസിൽവേനിയാ മലയാളികളുടെ   അഭിമാനമായ മാത്യു ചെറിയാൻ . കഴിഞ്ഞ ഫൊക്കാന കൺവെൻഷനിലും നിറ സാനിധ്യമായിരുന്നു മാത്യു ചെറിയാൻ  2023 ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജണൽ കൺവെൻഷന്  നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്.  ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യംആയി  കഴിവ് തെളിയിച്ച അദ്ദേഹം    ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയന്റെ  പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിയുടെ  ഭാഗമാകുന്നതിലും  നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ് .

ഫിലാഡൽഫിയായിലെ  വിവിധ മലയാളീ അസ്സോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ ,  പെൻസിൽവേനിയ മലയാളി അസോസിയേഷൻ (പി എം എ ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്. .  പി എം എ യെ   ഇന്ന് ഈ  റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾക്ക്  കഴിഞ്ഞു.
.
1985 ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ  നിന്നും പൂർത്തീകരിച്ചു. ഹെൽത്ത്‌  സയൻസിൽ  ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചു. Infrastructure Utilities and telecommunications nationwide എന്ന സ്ഥാപനം നടത്തി ബിസിനസ്സ് രംഗത്തും തിളങ്ങി നിൽക്കുന്നു.
ഇപ്പോൾ കുടുംബമായി കിങ്ങോ പ്രഷിയാഇയിൽ താമസിക്കുന്നു

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ  , അദ്ദേഹത്തിന്റെ  സംഘടനാ മികവും, നേതൃ പാടവവും ഫൊക്കാനയുടെ കൺവെൻഷന്  ഒരു മുതൽ കുട്ടാകും   എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. 
അമേരിക്കൻ കാനഡ .മലയാളികൾക്കിടയിൽ വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവാക്കളുടെ പ്രതിനിധികളിൽപ്പെട്ട  മാത്യു ചെറിയാൻ ഏറെ സൗമ്യനും മൃദുഭാഷണിയും  ഏറ്റെടുക്കുന്ന പദവികൾ പ്രവര്‍ത്തനത്തിലൂടെ അത് ഏറ്റവും  കുറ്റമറ്റതാക്കുക   എന്നത് അദ്ദേഹത്തിന്റെ  പ്രേത്യേകതയാണ് എന്ന് ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.

കൺവെൻഷൻ കൊഡിനേറ്റർ ആയി   മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായി എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള, കൺവെൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ എന്നിവർ അറിയിച്ചു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.