PRAVASI

ഫൊക്കാന സാഹിത്യകൂട്ടായ്മ

Blog Image
കവിതയുടെ, സംഗീതത്തിന്റെ, കഥപറച്ചിലിന്റെ, ചർച്ചകളുടെ, വായ്ത്താരികളുടെ, സ്നേഹത്തിന്റെ, ഒരുമയുടെ, കേരളത്തനിമയുള്ള ഭക്ഷണത്തിന്റെ, ഒരുപാടോർമ്മകൾ സമ്മാനിച്ച  മൂന്ന് നാല് ദിവസങ്ങൾ …

കവിതയുടെ,
സംഗീതത്തിന്റെ,
കഥപറച്ചിലിന്റെ,
ചർച്ചകളുടെ,
വായ്ത്താരികളുടെ,
സ്നേഹത്തിന്റെ,
ഒരുമയുടെ,
കേരളത്തനിമയുള്ള ഭക്ഷണത്തിന്റെ,
ഒരുപാടോർമ്മകൾ സമ്മാനിച്ച  മൂന്ന് നാല് ദിവസങ്ങൾ … പ്രിയ കവി മുരുകൻ കാട്ടാക്കടയോടൊപ്പമുണ്ടായിരുന്ന  സംഗീത സദസ്സുകൾ! ലാന കുടുംബക്കാരെ വീണ്ടും കണ്ടതിലുണ്ടായ  ആഹ്ലാദം.

എഴുത്തുകാരും അല്ലാത്തവരുമായ പുതിയ നിരവധി പേരെ പരിചയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം. കൂടുതൽ എഴുതാനും വായിക്കുവാനും പ്രചോദനം തരുന്ന ചെറു   മീറ്റിങ്ങുകൾ! ഹൃസ്വവും ലളിതവുമായിരുന്ന  പുസ്തകപ്രകാശനങ്ങൾ!(കോരസന്റെ ഒഴികെ). അത് ദീർഘവും അൽപ്പം ഗാമ്പീര്യം കൂടിയതുമായിരുന്നല്ലോ! വർണ്ണശമ്പളം എന്ന് വിശേഷിപ്പിക്കാം. 

മികച്ചയൊരു സംഘടകയും,  വളരെയേറെ  നൻമ്മയുള്ളൊരുവ്യക്തിത്വത്തിന്റെ ഉടമയും, ശക്തമായ നേതൃ പാടവത്തിന്റെ പര്യായവുമായ  ശ്രീമതി ഗീത ജോർജ്! കണ്ടുമുട്ടുന്നവർക്കെല്ലാം ചേച്ചിയോ, അനുജത്തിയോ, ആന്റിയോ, അമ്മയോ, സുഹൃത്തോ ആണെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള അവരുടെ ഇടപെടലുകൾ. എല്ലാവരെയും സ്നേഹം കൊണ്ട് ചേർത്തുനിർത്തുവാനും ശാസിക്കേണ്ടിടത്തു അതും ചെയ്യുവാനും മടിയില്ലാത്തയാൾ.

ഫൊക്കാനയുടെ സാഹിത്യക്കൂട്ടായ്മക്കായി അഹോരാത്രം പരിശ്രമിച്ചു നിശബ്‌ദ സാന്നിധ്യമായി അണിയറയിൽ നിന്ന് കരുക്കൾ നീക്കിയ പ്രിയപ്പെട്ട ബെന്നി കുരിയൻ. ഗീത ജോർജിന്റെയും ബെന്നിയുടെയും നേതൃത്വത്തിൽ നടന്ന ഫൊക്കാന സാഹിത്യ സമ്മേളനം ഹൃദ്യമായ ഒരനുഭവമായിരുന്നുവെന്നു പറയാതെ വയ്യ.

ഫൊക്കാന സമ്മേളനം അതി ഗംഭീരമാക്കാൻ നേത്ര്വത്വം നൽകിയ അതിന്റെ സ്വന്തം നേതാവ് ഡോക്ടർ: ബാബു സ്റ്റീവനോടും മറ്റു സംഘടകരോടും നന്ദി പറയുവാൻ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ. 

സാഹിത്യത്തിന് അതർഹിക്കുന്ന പ്രാധാന്യം കൊടുത്തു തന്നെയായിരുന്നു മീറ്റിങ്ങുകൾ സരങ്ങേറിയത്. മുരളി നായരും, അനിലാൽ ശ്രീനിവാസനും, അബ്‌ദുൾ പുന്നയൂർക്കുളവുവും, ജെയിംസ് കൂരിക്കാട്ടിലും, ജെ.സി.ജെ യും, കോരസനും ഉൾപ്പെടുന്ന സാഹിത്യകമ്മിറ്റിയുടെ പ്രവർത്തനവും എടുത്തു പറയേണ്ടത് തന്നെ. 

പിരിഞ്ഞു പോക്കിന്റെ ചെറു നൊമ്പരത്തോടെ, നിറമുള്ള ഓര്മകളുമായുള്ള പടിയിറക്കം. ഇനി നവംബറിൽ ലാന മീറ്റിങ്ങിനു കൂടാമെന്നുള്ള പ്രതീക്ഷ. അതെ ഇത് പോലെയുള്ള സാഹിത്യകൂട്ടായ്മകളും സംഗീത സദസ്സുകളും പകർന്നു തരുന്ന ഊർജ്ജമാണ് മുന്നോട്ട് നയിക്കുന്നത്.

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു…

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.