കൊച്ചി : നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ റവന്യു മന്ത്രി കെ. രാജൻ ,ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന് നൽകി പ്രകാശനം ചെയ്തു .ഡോ.സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരമേറ്റ ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ രത്നച്ചുരുക്കമാണ് ഇരുപത്തിനാലു പേജുകളിലായി പുറത്തിറക്കിയ ഫൊക്കാന ടുഡേ .തുടർന്നും എല്ലാ മാസവും ഡിജിറ്റൽ പതിപ്പുകളിലായി ഫൊക്കാന ടുഡേ പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റർ കൂടിയായ ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു . രാജഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫാ. ജോയി കിളിക്കുന്നേല്‍ സി.എം.ഐ, മാര്‍ സ്ലീവാ മെഡ്‌സിറ്റി എം.ഡി മോണ്‍സിങ്ങര്‍ ഡോ. ജോസഫ് കണിയോടിക്കല്‍,ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി ,ട്രഷറര്‍ ജോയി ചാക്കപ്പന്‍, അസോസിയേറ്റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി അപ്പുക്കുട്ടന്‍ പിള്ള, മുൻ പ്രസിഡന്റ് ജോൺ പി ജോൺ , നാഷണൽ കമിറ്റി മെംബർ മനോജ് മാത്യു , റീജണൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട് ,അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ ജോജി തോമസ്, മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ജോര്‍ജി വര്‍ഗീസ്, മുന്‍ പ്രസിഡന്റും ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പിള്ളില്‍ , ജെയ്ബു കുളങ്ങര ,ലീല മാരേട്ട് , തോമസ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ് , ഡോ. ഷീല വർഗീസ് ,സാജൻ, മിനി സാജൻ തുടങ്ങി നിരവധി വ്യക്തികൾ ചടങ്ങിൻ്റെ ഭാഗമായി. ഡോ. ഷീല വർഗീസിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ് ഫൊക്കാന ടുഡേയുടെ നാൾവഴികൾ സദസിനു പരിചയപ്പെടുത്തി .
ഫോട്ടോസ്:ബിജു.സി.നായർ
Bhavachithra Digital Studio,Pala