ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ടീം യുണൈറ്റഡ് വിജയമുറപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് 28 ഞായറാഴ്ച 4 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച് നടത്തുന്നു.
ന്യൂയോർക്ക്: ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ടീം യുണൈറ്റഡ് വിജയമുറപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് 28 ഞായറാഴ്ച 4 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച് നടത്തുന്നു. ന്യൂയോർക്കിന് സമീപ പ്രദേശത്തെ എല്ലാ ഫോമാ അഭ്യുദയകാംക്ഷികളും, കണക്ടിക്കട്ട്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെർ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ വിവിധ സംഘടനകളിലെ ഫോമാ പ്രതിനിധികളും പ്രസ്തുത കലാശക്കൊട്ടിൽ ടീം യുണൈറ്റഡിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പങ്കെടുക്കുന്നു. കടുത്തുരുത്തി എം.എൽ.എ. ശ്രീ. മോൻസ് ജോസഫ് പ്രസ്തുത യോഗത്തിൽ മുഖ്യാതിഥിയായിരിക്കും.
പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലു മാത്യു പുന്നൂസ്, ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്‌ണ എന്നീ ആറ് സ്ഥാനാർഥികളും ടീം യുണൈറ്റഡിന്റെ പിന്തുണയിലുള്ള മറ്റ് സ്ഥാനാർഥികളും അന്നേ ദിവസത്തെ യോഗത്തിൽ സന്നിഹിതരായിരിക്കും.
മത്സരാർഥികൾ എല്ലാവരും സ്വയം പരിചയപ്പെടുത്തി ടീം യുണൈറ്റഡിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെപ്പറ്റിയും അവരുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മ പരിപാടികളെപ്പറ്റിയും യോഗത്തിൽ സംസാരിക്കും. ടീം യുണൈറ്റഡിനെ പിന്തുണയ്ക്കുന്നവരും ഫോമായെ സ്നേഹിക്കുന്നവരുമായ എല്ലാവരും പ്രസ്തുത യോഗത്തിൽ വന്ന് പങ്കെടുക്കണമെന്ന് ബേബി മണക്കുന്നേലും മറ്റ് എല്ലാ സ്ഥാനാർഥികളും ഒറ്റക്കെട്ടായി അഭ്യർത്ഥിക്കുന്നു. എല്ലാവരെയും 28 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരളാ സെന്ററിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനാർഥികൾ എല്ലാവരും അറിയിച്ചു.