PRAVASI

ജോൺ സി വർഗീസ് ചെയർമാനായി ഫോമാ ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Blog Image
ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.  ജോൺ സി വർഗീസ്  (സലിം - ന്യൂയോർക്ക്) ആണ് കമ്മിറ്റി ചെയർമാൻ.  ജെ മാത്യു (ന്യൂയോർക്ക്) , മാത്യു വൈരമൻ (ഹ്യൂസ്റ്റൺ),  സജി  എബ്രഹാം  (ന്യൂയോർക്ക്), സിജോ ജയിംസ്  (ടെക്സാസ് ), ബബ്ലു ചാക്കോ  (കോർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ന്യൂ യോർക്ക് : ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.  ജോൺ സി വർഗീസ്  (സലിം - ന്യൂയോർക്ക്) ആണ് കമ്മിറ്റി ചെയർമാൻ.  ജെ മാത്യു (ന്യൂയോർക്ക്) , മാത്യു വൈരമൻ (ഹ്യൂസ്റ്റൺ),  സജി  എബ്രഹാം  (ന്യൂയോർക്ക്), സിജോ ജയിംസ്  (ടെക്സാസ് ), ബബ്ലു ചാക്കോ  (കോർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.ബൈലോ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോൺ സി വർഗീസ്  ഫോമയുടെ സ്ഥാപക  നേതാക്കളിൽ പ്രമുഖനും മുൻ ജനറൽ സെക്രട്ടറിയുമാണ്. കൂടാതെ ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 
ജെ. മാത്യു, ഫോമയുടെ സ്ഥാപക  നേതാക്കളിൽ പ്രമുഖനും അവിഭക്ത ഫൊക്കാനയുടെ  മുൻ പ്രസിഡന്റും ആണ്. ഫോമയുടെ നിരവധി കമ്മിറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റായും  പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ "ലാനയുടെ " മുൻ പ്രസിഡന്റും "ജനനി " മാഗസിൻറെ ചീഫ് എഡിറ്ററുമായ  ജെ മാത്യു അമേരിക്കയിലെ സാമൂഹിക -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്.
കമ്മിറ്റി അംഗമായ  മാത്യു വൈരമൻ ഹൂസ്റ്റൺ മലയാളീ അസോസിയേഷൻറെ  സജീവ പ്രവർത്തകനും, ഇമിഗ്രേഷൻ ലോയറും ആണ്.  ടെക്സാസ്  എ ആൻഡ്  എം  യൂണിവേഴ്സിറ്റിയിലെ  ഫാക്കൽറ്റിയായ  മാത്യു  നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവു കൂടിയാണ്. 
കമ്മിറ്റി അംഗമായ സജി എബ്രഹാം ഫോമയുടെ സ്ഥാപക  നേതാവാണ്. നാഷണൽ കമ്മിറ്റി അംഗം, "ഫോമാ ന്യൂസിൻറെ" ആദ്യ ചീഫ് എഡിറ്റർ , കേരള കൺവെൻഷൻ ചെയർമാൻ, ബൈലോ കമ്മിറ്റിയുടെ  സെക്രട്ടറി, അഡ്വൈസറി  കൗൺസിൽ സെക്രട്ടറി, മലയാളി  സമാജം പ്രെസിഡൻറ്,  കേരള സമാജം സെക്രട്ടറി  തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വ്യക്തി മുദ്ര  പതിപ്പിച്ച നേതാവാണ് സജി എബ്രഹാം.
കമ്മിറ്റി അംഗമായ സിജോ ജയിംസ്  (ടെക്സാസ് ) കേരള അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡെ വാലി യുടെ നിലവിലെ പ്രസിഡൻറായി പ്രവർത്തിക്കുന്നു. സംഘടനയുടെ മുൻ സെക്രട്ടറിയായും  സേവനം ചെയ്തിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
കോർഡിനേറ്റർ  ആയ ബബ്ലു ചാക്കോ  ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമാണ്. ബൈലോ കമ്മിറ്റിയേയും ഫോമാ നാഷണൽ കമ്മിറ്റിയെയും തമ്മിൽ ഏകോപിപ്പിക്കുന്നതിൻറെ  ചുമതല  ബബ്ലു ചാക്കോയ്ക്കാണ്.

പുതിയ ബൈലോ കമ്മിറ്റിയെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അനുമോദിക്കുകയും , ആശംസകൾ  നേരുകയും ചെയ്തു.

J Mathew 

Mathew Vairaman

Saji Abraham

Sijo James

Bablu Chacko

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.