ചിക്കാഗോ മലയാളി അസോസിയേഷൻ ടീം ജേതാക്കൾ
ഹൂസ്റ്റൺ : ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഹ്യൂസ്റ്റനിൽ വച്ച് നടന്ന ഇന്റർനാഷണൽ ചീട്ടു കളി മത്സരത്തിൽ ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടി .മുപ്പതില്പരം ടീമുകൾ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ക്യാഷ് അവാർഡും ട്രോഫികളും കരസ്ഥമാക്കിയ പ്രിൻസ് ഈപ്പൻ ,മനോജ് അച്ചേട്ട് ,ആഷ്‌ലി ജോർജ് എന്നിവരെ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു.


