വാഷിംഗ്ടൺ ഡി സി:പ്രശസ്ത വചനപ്രഘോഷകനും സൗഖ്യശുശ്രൂക്ഷകനുമായ ഫാ. ഡൊമിനിക്ക് വളമനാനാൽ നേതൃത്വം നൽകുന്ന കൃപാഭിഷേകം ബൈബിൾ കൺവൻഷൻ വാഷിംഗ്ടൺ ഡി ഡി ഏരിയായിൽ നടക്കുന്നു.
നോർത്തേൺ വെർജിനിയാ സെൻ്റ് ജൂഡ് സീറോമലബാർ ദേവാലയത്തിൽ നവംബർ 7 മുതൽ 10 വരെയാണ് കൺവൻഷൻ നടത്തുന്നത്.
700 പേർക്കു മാത്രമാണ് പ്രവേശനം ഉള്ളത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്ടർ ചെയ്യണം.
5 വയസ്സ് മുതൽ 18 വരെയുള്ള കുട്ടികൾക്കായി ഇംഗ്ലീഷിലുള്ള പ്രത്യേക സെഷനുകളും ക്രമീകരിക്കുന്നുണ്ട്.
www.graceanointing.org
എന്ന സൈറ്റിൽ പേർ രജിസ്ടർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാം.
ഫാ: ലിഗോരി കട്ടിക്കാരൻ: (703) 731-9731
ജയ്സൺ പോൾ: (804) 332-9287
ജോബിൻ ജോണി : (202) 538-3361
സാറാ റോബിൻസൺ: (940) 536-9778
മേരി ജയിംസ്: (571) 206-2866

.png)

