PRAVASI

ഫാ.തോമസ് ആനിമൂട്ടിൽ കോട്ടയം അതിരുപതയുടെ പുതിയ സഹായമെത്രാൻ

Blog Image

കാക്കനാട് :  കോട്ടയം  അതിരൂപതയുടെ  പുതിയ  സഹായമെത്രാനായി  ഫാ. തോമസ്  ആനിമൂട്ടിലിനെ  നിയമിച്ചു.കാക്കനാട്ടുള്ള  സീറോ മലബാർ  ആസ്ഥാനത്ത്  മേജർ ആർച്ച് ബിഷപ്പ് മാർ  റാഫേൽ  തട്ടിലാണ് ഇതു സംബന്ധിച്ച  പ്രഖ്യാപനം  നടത്തിയത്.നിലവിൽ കോട്ടയം  അതിരൂപതയുടെ വികാരി ജനറാളാണ് ഫാ. തോമസ് ആനിമൂട്ടിൽ.
1989 ഏപ്രിൽ 13 ന് വൈദികപട്ടം സ്വീകരിച്ച ഫാ. തോമസ് ആനിമൂട്ടിൽ പയ്യാവൂർ സെന്റ് ആൻസ് ചർച്ച് ഇടവകാംഗമാണ്. അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത അദ്ദേഹം അതിരൂപതാ ചാൻസിലറായും പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായും കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായും കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. നിലവിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.

ജനനം: 1962 ജനുവരി 13-ന് കണ്ണൂർ പയ്യാവൂരിൽ ജനിച്ചു.പൗരോഹിത്യം: 1989 ഏപ്രിൽ 13-ന് വൈദികനായി അഭിഷിക്തനായി.വിദ്യാഭ്യാസം: പയ്യാവൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിൽ നിന്ന് സർവ്വകലാശാല പഠനം പൂർത്തിയാക്കി.കോട്ടയം സെന്റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. തുടർന്ന് മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ നിന്ന് ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി.റോമിലെ പോന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽ നിന്ന് കാനോൻ നിയമത്തിൽ (Canon Law) ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.യൂറോപ്പ്/അമേരിക്കൻ സേവനം: 2003 മുതൽ 2008 വരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി (കാർട്ടറെറ്റ്) തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പാസ്റ്ററൽ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്.പുളിഞ്ഞാൽ ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ഉഴവൂർ, കടുത്തുരുത്തി ഫോറോനകളുടെ വികാരി ഫൊറാന, കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

വ​യ​നാ​ട് പു​ളി​ഞ്ഞാ​ൽ ക്രി​സ്തു​രാ​ജ പ​ള്ളി, ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി, ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി, വി​വി​ധ സ്കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ, കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ക​ണ്ണൂ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ റീ​ജ​ൺ പ്രൊ​ക്യു​റേ​റ്റ​ർ, അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി, കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചു.

അ​മേ​രി​ക്ക​യി​ലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA)നിന്ന് ക്ലി​നി​ക്ക​ൽ പാ​സ്റ്റ​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യും ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും ശു​ശ്രൂ​ഷ​ചെ​യ്തു.

 വാ​ഴ്ത്ത​പ്പെ​ട്ട മാ​ർ മാ​ത്യു മാ​ക്കീ​ൽ, ദൈ​വ​ദാ​സ​ൻ ഫാ. ​തോ​മ​സ് പൂ​ത​ത്തി​ൽ എ​ന്നി​വ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പ്ര​മോ​ട്ട​ർ, കാ​ത്ത​ലി​ക് ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ശ​ക​ൻ, കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ഇ​ടു​ക്കി ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്നു.മ​ല​യാ​ള​വും ഇം​ഗ്ലീ​ഷും കൂ​ടാ​തെ ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളും കൈ​കാ​ര്യം​ചെ​യ്യാ​ന​റി​യാം. എ​ലി​യാ​മ്മ, ചാ​ക്കോ, മാ​ത്യു, ബേ​ബി, ലൈ​സാ​മ്മ, പ​രേ​ത​നാ​യ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് നി​യു​ക്ത ബി​ഷ​പ്പി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ.

 

 

ഫാ.തോമസ്  ആനിമൂട്ടിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.