PRAVASI

ഓണാഘോഷത്തിന് തിരികൊളുത്തി ഫ്രണ്ട്‌സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി

Blog Image

പെയർലാൻഡ് ടെക്സാസ് : കർക്കിടക മാസത്തിന്റെ അവസാന നാളിൽത്തന്നെ ഓണാഘോഷത്തിന് തിരികൊളുത്തി ഉജ്വലമായ ആഘോഷം കാഴ്ചവച്ചു ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി(എഫ് പി എം സി). ഓഗസ്റ്റ് പതിനഞ്ചിനു ഫ്രസ്‌നോയിലെ സെൻറ് ജെയിംസ് ക്നാനായ ചർച്ച ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷത്തിൽ പെയർലാൻഡ് , ഹ്യൂസ്റ്റൺ, മിസോറി സിറ്റി ഏരിയകളിൽനിന്നെത്തിയ അഞ്ഞൂറിലധികം ആളുകളാണ് പങ്കെടുത്തത്. 

ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാളികളെ ഓർമിപ്പിക്കുന്ന ഓണം സമൂഹ നന്മ ലക്ഷ്യമാക്കി ആഘോഷിക്കാൻ ആഹ്വാനം  ച്യ്ത മഹാബലി മനോഹരമായ സന്ദേശത്തിലൂടെ പരിപാടികൾക്ക് തുടക്കമേകി. അതിമനോഹരമായ തിരുവാതിരയും കുട്ടികളുടെ ഒന്നിനൊന്നു മെച്ചമായ കലാപരിപാടികളും കൊണ്ട് ഓണാഘോഷം പൂത്തുലഞ്ഞപ്പോൾ ലക്ഷ്മി പീറ്ററുടെ മോഹിനിയാട്ടവും ലക്ഷ്മി സംവിധാനം ച്യ്ത വേറിട്ട ഓണ ഫാഷൻ ഷോയും വെടിക്കെട്ട് തീർത്തു. 

ആഘോഷങ്ങൾക്ക് തുടക്കം കുറിച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയെ എതിരേറ്റു. തുടർന്ന് മുഖ്യ അതിഥിയായിരുന്നു മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ്റ് റോയ് മാത്യു, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ബിന്ദു കാനാ, ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി അനിൽ ആറന്മുള, എഫ് പി എം സി പ്രസിഡണ്ട് സാം തോമസ്, സെക്രട്ടറി ആന്റണി, ഭാരവാഹികളായ ബ്രൂണോ കൊറായ, ജയശ്രീ സജി, പ്രിയ രൂപേഷ്, ഷിജോ ജോസഫ്, ജോബി ജോസഫ്, ജിജോ ജോസഫ്, സജു സിറിയക് എന്നിവർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കമേകി. 

മാഗ്‌ പ്രസിഡണ്ട് റോയ് മാത്യു പരിപാടികളുടെ ഉത്ഘാടനം നിര്വഹിച്ചപ്പോൾ ബിന്ദു കാനാ ഓണസന്ദേശം നൽകി. ചിട്ടയായി വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യ പരിപാടികൾ ഇവക്കു മുൻ പ്രസിഡന്റുകൂടിയായ സന്തോഷ് ഐപ്പ് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.