ഡാലസ് ,ടെക്സാസ് : ജൂലൈ 24 നു പ്ലേനോ ടെക്സസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ബേബികുട്ടി വിൽസൺ ഫിലിപ്പിന്റെ (66) മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 7 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:45 വരെ ഇതേ സഭാ മന്ദിരത്തിൽ നടക്കും. തുടർന്ന് ച്ചയ്ക്ക് 12:00 മുതൽ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ സംസ്കാര ചടങ്ങുകൾ നടക്കും.
എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പ്ൻറെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് ഡാളസ് വി എ ഹോസ്‌പിറ്റൽ നഴ്‌സിംഗ് എഡ്യൂക്കേറ്റർ ആയിരുന്നു പരേത.
ഭർത്താവ് വിൽസൺ ഫിലിപ്പ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന. എല്ലാവരും ഡാളസ്.--

ബേബികുട്ടി വിൽസൺ ഫിലിപ്പ്

