ഇന്നലെ അന്തരിച്ച ബഹു. മാമ്പുഴക്കൽ ജോസ് അച്ചന്റെ മൃതശരീരം നാളെ (മെയ് 31 ) രാവിലെ 7 മണിക്ക് കാരിത്താസ് മോർച്ചറിയിൽനിന്നും തിരിഹൃദയകുന്നാശ്രമത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശ്രമത്തിൽ ആരംഭിക്കും.
ഇന്നലെ അന്തരിച്ച ബഹു. മാമ്പുഴക്കൽ ജോസ് അച്ചന്റെ മൃതശരീരം നാളെ (മെയ് 31 ) രാവിലെ 7 മണിക്ക് കാരിത്താസ് മോർച്ചറിയിൽനിന്നും തിരിഹൃദയകുന്നാശ്രമത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശ്രമത്തിൽ ആരംഭിക്കും. മൃതസംസ്കാര ശുശ്രുഷയുടെ രണ്ടാം ഭാഗം അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ കാർമികത്വത്തിൽ ആശ്രമത്തിൽ വച്ചും തുടർന്ന് മൂന്നാം ഭാഗം വി. കുർബാനയോടുകൂടി തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
ബഹു. മാമ്പുഴയ്ക്കൽ ജോസച്ചൻ്റെ (1992-2024). 32 വർഷത്തെ പൗരോഹിത്യ ജീവിതം.
സേവനം ചെയ്ത സ്ഥലങ്ങൾ:
രാജപുരം പള്ളി (അസ്സി.), കള്ളാർ പള്ളി, അരയങ്ങാട്- പോത്തു കഴി പള്ളികൾ, രാജഗീരി പള്ളി(അട്ടപ്പാടി), ചങ്ങലേരി, ജല്ലിപ്പാറ, നെല്ലിയാടി പള്ളി, അജക്കർ പള്ളി, in Galveston - Houston Archdiocese, ആറുകാണി പള്ളി തക്കല രൂപത, പയ്യാവൂർ പള്ളി (കണ്ടകശ്ശേരി)വെളിയനാട് പള്ളി, ഒടയംചാൽ പള്ളി, കരിപ്പാടം പള്ളി, കറ്റോട്- തെങ്ങേലി പള്ളികൾ, മുട്ടം പള്ളി. മുട്ടം പള്ളിയിൽ നിന്നും 2024 മെയ് മാസം 15-ാം തീയതി ആരോഗ്യ കാരണങ്ങളാൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച് കുറ്റൂർ ആശ്രമത്തിൽ താമസിച്ചു വരവേ 2024 മെയ് മാസം 30 -ാം തീയതി വെളുപ്പിന് 12. 47 ന് ദൈവം കടമായി നല്കിയ ജീവനും ജീവിതവും ദൈവത്തെ തിരികെ ഏല്പിച്ച് ഈ ലോകത്തു നിന്നും എന്നന്നേയ്ക്കും യാത്രയായി. കണ്ണു കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതും മനുഷ്യ ഹൃദയം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തതുമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ ജോസച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.