വാകത്താനം: കോട്ടയം വാകത്താനത്ത് ജലജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ദാരുണമായി മരിച്ച ചക്കൻചിറ പേരുക്കുന്നേൽ (ഇന്ദിരാനഗർ) കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു (11)വിന്റെ സംസ്കാരം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും.
രാവിലെ 8 മണിക്ക് ഞാലിയകുഴി എം.ജി.എം. പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് മൃതദേഹം വയ്ക്കും. തുടർന്ന് രാവിലെ 9 മണിക്ക് ഭൗതികശരീരം വസതിയിലെത്തിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
മാതാവ്: ഷൈനി (തളിക്കുന്നേൽ കുടുംബാംഗം). സഹോദരി: മിഥില.

മിലൻ കെ. ഷിജു

