കരിങ്കുന്നം: റിട്ടയേർഡ് ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ കണിയാലിൽ തോമസിൻ്റെ (80) സംസ്ക്കാരചടങ്ങുകൾ ആഗസ്റ്റ് 3 ന് തിങ്കളാഴ്ച നടത്തപ്പെടും.പരേതൻ്റെ ഭൗതിക ദേഹം രാവിലെ 9 മണി മുതൽ ഭവനത്തിലും 11 മണി മുതൽ കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. മുതസംസ്ക്കാര ശുശ്രൂഷകൾ 3 മണിക്ക് ആരംഭിച്ച് കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ ക്‌നാനായ കത്തോലിക്ക പള്ളിയിൽ സംസ്‌ക്കരിക്കുന്നതാണ്.
ഭാര്യ സെലിൻ( റിട്ടയർഡ് ടീച്ചർ, സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, കരിങ്കുന്നം) കരിങ്കുന്നം കുമ്പളാനിക്കൽ കുടുംബാംഗമാണ്.
മക്കള്‍: ജോസിന്‍ തോമസ് കണിയാലില്‍ (പെര്‍ത്ത്, ഓസ്ട്രേലിയ), കവിത റോബിന്‍ ചെമ്മാശ്ശേരില്‍ (ന്യൂയോര്‍ക്ക്), സംഗീത ഇടാമ്പുറത്ത് (കരിങ്കുന്നം).
മരുമക്കള്‍: ജിജി ജോസിന്‍ വടക്കാട്ടുപുറം, റോബിന്‍ ചെമ്മാശ്ശേരില്‍, ഫിലിപ്പ് സ്റ്റീഫന്‍ ഇടാമ്പുറത്ത്.
മാതാപിതാക്കള്‍: പുന്നത്തുറ കണിയാലില്‍ പരേതരായ കുഞ്ഞേപ്പും മേരിയും.
സഹോദരങ്ങള്‍: പരേതനായ ചാക്കോ കണിയാലില്‍, പരേതയായ മേരി, ഫിലിപ്പ് കണിയാലില്‍, ജോണ്‍ കണിയാലില്‍, പരേതനായ പോള്‍ കണിയാലില്‍, ലൂക്കോസ് കണിയാലില്‍.

കണിയാലിൽ തോമസ്


