മെയ് മാസം 18 ന് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ ധനശേഖരാർദ്ധം ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമാ ചർച് ആഡിറ്റോറിയത്തിൽ വച്ച് അവതരിപ്പിക്കപ്പെടുന്നു.
ഡോക്ടർ ഫ്രീമു വർഗീസിന്റെ ഫ്രീഡിയ എന്റർടൈന്മെന്റ്സ് usa യും CONCH SR ൻ്റെ സുബിൻ ബാലകൃഷ്ണനും രാംദാസ് കണ്ടത്തിലും ചേർന്നൊരുക്കുന്ന ഗാന നാട്യ നർമ സംഗമം മലയാളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്മാരെ അണിനിരത്തി വടക്കേ അമേരിക്കയുടെ പ്രസിദ്ധമായ നഗരങ്ങളിൽ 2024 ഏപ്രിൽ മാസം 27 മുതൽ മെയ് 25 വരെ മലയാളി മനസ്സുകളെ ആനന്ദസാഗരത്തിലാറാടിച്ചുകൊണ്ടു ജൈത്രയാത്ര തുടരുകയാണ് .മെയ് മാസം 18 ന് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ ധനശേഖരാർദ്ധം ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമാ ചർച് ആഡിറ്റോറിയത്തിൽ വച്ച് അവതരിപ്പിക്കപ്പെടുന്നു.. ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുആറാട്ടു ദിവസമായമായ 25 നും ക്ഷേത്രഅങ്കണത്തിലും അവതരിപ്പിക്കപ്പെടുന്ന ഈ ഗാന നൃത്ത നർമ രസം അണിയിച്ചൊരുക്കിയ സിജു വിത്സൺ നയിക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത ചാനൽ അവതാരിക മീര അനിൽ, നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടി സിനിമാ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഹാസ്യ രാജാക്കന്മാരായ ബിനു അടിമാലി, രാജേഷ് പറവൂർ, ശശാങ്കൻ, ബാബു ജോസ് കൂടാതെ രസ്മി അനിൽ, ജസ്റ്റിൻ പോൾ, ജസ്റ്റിൻ ചെറിയാൻ, കീ ബോഡിസ്റ്റ് രൽസ് താര സുന്ദരിമാരായ അനു ജോസഫും ധന്യ മേരി വർഗീസും അണിനിരക്കുന്നു. മലയാളി മനസ്സുകളെ ആനന്ദ നൃത്തമാടിച്ചുകൊണ്ടു അമേരിക്കയിലും കാനഡായിലുമായി നാട്യ നൃത്ത നർമ സന്ധ്യ എന്ന വിഭവ സമൃദ്ധമായ കലാരൂപം അങ്ങോളമിങ്ങോളം സന്തോഷത്താൽ അലയടിച്ചുയരുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:സുബിൻ ബാലകൃഷ്ണൻ , രാംദാസ് കണ്ടത്തിൽ
വാർത്ത അയച്ചത്: ശങ്കരൻകുട്ടി