പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘത്തിലെ ഒരു യുവാവിനെ കാര്‍ ഇടിപ്പിച്ച ശേഷം കയറ്റിയിറക്കി കൊന്നു. ചേതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
റാന്നി ബീവേറേജസിന് മുന്നിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതിനുശേഷം ഇവര്‍ രണ്ട് കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി ഇറങ്ങിയപ്പോള്‍ രണ്ടാമത്തെ കാറിലുള്ളവര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതിനുശേഷം കാര്‍ കയറ്റിയിറക്കി കൊല്ലുകയും ചെയ്തു.
യുവാവിനെ കൊന്ന ശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ച് മുങ്ങി. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. മൂന്ന് പ്രതികളാണ് സംഘത്തിലുള്ളത് എന്നാണ് പോലീസ് പറയുന്നത്.

