ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഗ്രാൻറ് പേരൻറ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെ മാതാപിതാക്കളായ അന്നാ ഉമ്മയുടെയും വി. യോവാക്കിമിൻ്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭയിൽ ഗ്രാൻറ് പേരൻറ്സ് ഡേ ആഘോഷിച്ചുവരുന്നത്.
ഷിക്കാഗോ: ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഗ്രാൻറ് പേരൻറ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെ മാതാപിതാക്കളായ അന്നാ ഉമ്മയുടെയും വി. യോവാക്കിമിൻ്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭയിൽ ഗ്രാൻറ് പേരൻറ്സ് ഡേ ആഘോഷിച്ചുവരുന്നത്. ജൂലൈ 21ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം എല്ലാ ഗ്രാൻറ് പേരൻറ്സിനും പൂക്കൾ നൽകിആദരിച്ചു. ഇടവകയിലെ ഏറ്റവുംപ്രായംചെന്ന ഗ്രാൻറ് പേരൻറ്സ് ആയ ചെറിയാൻ & മറിയാമ്മ കളപ്പുരയ്ക്കൽകരോട്ടിനെയും ഏറ്റവുംപ്രായം കുറഞ്ഞ ഗ്രാൻറ് പേരൻറ്സ് ആയ തമ്പിച്ചൻ & നീത ചെമ്മാച്ചേലിനെയും ആദരിച്ചു. ഈ ദിനത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോ ഷൂട്ട്മത്സരത്തിൽ ഒന്നാമതെത്തിയ മാത്യു ഇടിയാലിൽ &ഫാമിലിയ്ക്ക് ഉപഹാരം നൽകി. തുടർന്ന് ഗ്രാൻറ്പേരൻറ്സ് പ്രദക്ഷിണമായി ഹോളിലെത്തിയപ്പോൾ മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഒരുക്കി. വികാരി ഫാ. തോമസ് മുളവനാൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ
ഇടവകട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും മെൻസ് മിനിസ്ടികോർഡിനേറ്റർ സജി ഇറപുറവും പരിപാടികൾ സുഗമമാക്കി.