കഴിഞ്ഞ കുറച്ചുകാലമായി ചിക്കാഗോ മലയാളീ അസോസിയേഷനിൽ നടന്നുവരുന്ന ഏകാധിപത്യ പ്രവണതയും ധാർമിക ശോഷണവും കണ്ടു മടുത്ത വ്യക്തിത്വവും , ആത്മാഭിമാനവും, സംഘടനാ പാടവും ഉള്ള ഒരു വലിയ വിഭാഗം സംഘടനാ അംഗങ്ങൾ ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗത്വം വിടുകയും . ചിക്കാഗോയിലെ പുതിയ സംഘടന തുടങ്ങുകയും ചെയ്യുന്നു .
ചിക്കാഗോവിൽ പുതിയ സംഘടന നിലവിൽ വന്നു . കഴിഞ്ഞ കുറച്ചുകാലമായി ചിക്കാഗോ മലയാളീ അസോസിയേഷനിൽ നടന്നുവരുന്ന ഏകാധിപത്യ പ്രവണതയും ധാർമിക ശോഷണവും കണ്ടു മടുത്ത വ്യക്തിത്വവും , ആത്മാഭിമാനവും, സംഘടനാ പാടവും ഉള്ള ഒരു വലിയ വിഭാഗം സംഘടനാ അംഗങ്ങൾ ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗത്വം വിടുകയും . ചിക്കാഗോയിലെ പുതിയ സംഘടന തുടങ്ങുകയും ചെയ്യുന്നു .
ജനാധിപത്യത്തിനും മതേതരത്തിനും വില കൽപ്പിക്കാതെ ഒരു കുടുംബത്തിനും അവരുടെ ശിൽബണ്ഡിക്കൾക്കും മാത്രം വേണ്ടി , ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായ തിരഞ്ഞെടുപ്പു പോലും അട്ടിമറിച്ച് ഭരണഘടനാ ലംഘനങ്ങളും അഴിമതിയുടെ കേദാരവുമായി മാറിയ ചിക്കാഗാഗോ മലയാളി അസ്സോസ്സിയേഷനിൽ പ്രവർത്തിക്കുക എന്നുള്ളത് ആത്മാഭിമാനമുള്ള ഏതൊരു മലയാളിക്കും സാധിക്കുന്ന കാര്യമല്ല.
ഏറ്റവും ഒടുവിൽ രണ്ടു പൊതുയോഗത്തിലും ഗുണ്ടാ വിളയാട്ടത്തിന്റെയും ,സ്ഥാപിത താല്പര്യക്കാരുടെയും അഴിഞ്ഞാട്ടമായിരുന്നു നടന്നത് . മദ്യപിച്ചു ലക്കുകെട്ടെത്തിയ എപ്പോഴെത്തെ ബോര്ഡ് അംഗങ്ങങ്ങളിൽ ചിലർ പ്രെഡിഡന്റിന്റെ മൗനാനുവാദത്തോടെ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ തുടക്കക്കാരെ വരെ കൈകാര്യം ചെയ്യുവാൻ മുതിർന്നു . കൂടാതെ ഭരണഘടന വരെ പൂർണമായും തിരുത്തുകയും , അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത ജുബിലീ ഫണ്ട് വകമാറ്റി ചിലവഴിക്കുകയും ചെയ്തു .
ഒരുകാലത്തു മലയാളികളുടെ അഭിമാനമാനമായിരുന്ന ഈ സംഘടനയുടെ അസ്തിത്വം നഷ്ട്ടപെട്ട അവസ്ഥയിൽ ചിക്കാഗോ മലയാളി അസ്സോസ്സിയേഷനിൽ പ്രവർത്തിക്കുന്ന ബഹു ഭൂരിപക്ഷം പ്രവർത്തകരും, ചിക്കാഗോയിലെ ജാതി മത ചിന്തകൾക്ക് അധീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചിക്കാഗോയിലെ സാമൂഹിക ,സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ മലയാളികൾ ഒത്തു ചേർന്ന് ജനങ്ങൾക്ക് അനൽപ്പമായ ആശ്വാസം നൽകുകയെന്ന ഉദ്ദേശത്തിൽ ജനപക്ഷം മാത്രം ലക്ഷ്യമിടുന്ന, കലയേയും സംസ്ക്കാരത്തേയും വരും തലമുറക്ക് പകർന്നു നൽകുകയും അവരുടെ പൊതുവായ ആവശ്യങ്ങളിൽ ഒപ്പം നിൽക്കുന്നതിനുമായി "ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസ്സിയേഷൻ" എന്ന നാമത്തിൽ പ്രവർത്തനം ആരംഭിക്കകയും ചെയ്തു .
അതിന്റെ ആദ്യ പൊതുയോഗം യോഗം ഈ വരുന്ന മെയ് 19 ഞായറാഴ്ച വൈകുന്നേരം 5 :30 നു മൌന്റ്റ് പ്രോസ്‌പെറ്റിൽ ഉള്ള 830 East Rand Road, Unit 9 -ൽ വച്ച് നടക്കുന്നതായിരിക്കും
സുവ്യക്തവും, സുതാര്യവും ആയ ഭരണഘടനയും, ജനാധിപത്യവും, എല്ലാവര്ക്കും തുല്യതയും ഉള്ള ഒരു പ്രവർത്തനം "ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസ്സിയേഷൻ" വാഗ്ദ്ധാനം ചെയ്യുന്നു .
ഈ യോഗത്തിൽ പങ്കെടുക്കുവാൻ എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതും ചെയ്യുന്നു . നമുക്ക് നഷ്ട്ടപെട്ട നല്ല ദിനങ്ങൾ വീണ്ടെടുക്കാം .
“Let’s make Chicago Great Again”