PRAVASI

ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) മൂന്നാമത് ഓണാഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച

Blog Image

2023ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) മൂന്നാമത് ഓണാഘോഷം   ഓഗസ്റ്റ് 23  ഞായറാഴ്ച 4 മണി മുതൽ ബെൽവുഡ് സിറോ മലബാർ ചർച്ചിൽ (5000 St. Charles Rd. Bellwood 60104 ) നടക്കും. ഓഗസ്റ്റ് 23  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ഓണാഘോഷം  ആരംഭിക്കുന്നതായിരിക്കും . ചെണ്ട മേളത്തിന്റെയും , താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, വിഭവ സമർത്ഥമായ ഓണസദ്യ ,വിവിധ കലാപരിപാടികൾ  ,പൊതുസമ്മേളനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും കുടുംബസമേതം ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ (GCMA)  സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സുബാഷ് ജോർജ് , അനിൽ കൃഷ്ണൻ , റോഷ്‌നി ബിജു , പാർവതി നായർ  എന്നിവർ മുഖ്യ  സംഘാടകർ ആയിരിക്കും .

ഗ്രെയ്റ്റർ ചിക്കാഗോയിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പ് ആയ നോർത്തേൺ സബർബ്സ് ടീം , ടീം നർത്തകി  എന്നിവർ അവതരിപ്പിക്കുന്ന ഡാൻസ് മെഡലി , തിരുവാതിര , ഗായകരായ അനുജ് ഗോപാൽ , മെർലിൻ ജോസ്   എന്നിവരുടെ ഗാനങ്ങൾ  ,GCMA സർഗോത്സവം വിജയികളായ കലാകാരരുടെ   നൃത്ത , സംഗീത പ്രകടനങ്ങളും ,  ചെണ്ടമേളം ,മിമിക്രി ,   മോനു വര്ഗീസ് ഫോട്ടോ സെഷൻ , എന്നിവ ഉണ്ടായിരിക്കും .

ഓണാഘോഷത്തിനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു . റെജിസ്ട്രേഷൻ ലിങ്ക് GCMA വെബ്സൈറ്റ് ആയ www.greatercma.org  ൽ ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്ക് സുബാഷ് ജോർജ്  (630.486.6040) അനിൽ കൃഷ്ണൻ (847.532.0472) പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് (224.522.9157 ) സെക്രട്ടറി സേവ്യർ ജോൺ (312.391.6767 ) സുജിത് കേനോത്ത് (513.846.6901) എന്നിവരെ ബന്ധപ്പെടുക  . ഗ്രെയ്റ്റർ ചിക്കാഗോയിലെ ഏറ്റവും മികച്ച കാറ്ററിംഗ് കമ്പനി ആയ കൈരളി ഫുഡ്സ് ആയിരിക്കും 24 വിഭവങ്ങൾ ഉള്ള ഗ്രാൻഡ് ഓണ സദ്യ തയ്യാറാക്കുന്നത് . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.