PRAVASI

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്

Blog Image

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 8:45-ന് നടന്നു. ഇന്ത്യയിലെ മിയാവോ രൂപതാ മെത്രാൻ മാർ ജോർജ് പള്ളിപ്പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അറ്റോർണി ഫിലോൺ ട്രാൻ, മുൻ സിറ്റി കൗൺസിൽ അംഗം ജെഫ്രി ബോണി, ഹണ്ടിംഗ്ടൺ ബാങ്ക് പ്രതിനിധി ആഷ് പുതുച്ചിറയിൽ, ഫോർസൈറ്റ് ഡെവലപ്പേഴ്സ് പ്രസിഡന്റ് അനീഷ് സൈമൺ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.

ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മത്തിന് മുന്നോടിയായി മാർ ജോർജ് പള്ളിപ്പറമ്പിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പ്രോജക്ട് കോർഡിനേറ്റർ ജാസിം ജേക്കബ് തയ്യിൽപുത്തൻപുരയിൽ അതിഥികളെ പരിചയപ്പെടുത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

പുതിയ കെട്ടിടത്തിന് “ഹൊറൈസൺ സെന്റർ“” എന്ന് നാമകരണം ചെയ്തതായി വികാരി ഫാ. എബ്രഹാം മുത്തോത്ത് അറിയിച്ചു. ട്രസ്റ്റി കോർഡിനേറ്റർ സാജി മാരങ്ങാട്ടിൽ നന്ദി രേഖപ്പെടുത്തി. കാറ്റക്കിസം ഡയറക്ടർ ജോൺസൺ വട്ടമറ്റത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു.

ഫാ. ജോഷി വലിയവീട്ടിൽ, ഫണ്ട്റൈസിംഗ് കോർഡിനേറ്റർ ഡാനി വെണ്ണിലശ്ശേരി, സിസ്റ്റർ റെജി, ട്രസ്റ്റിമാരായ സജി മരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, നിധിൻ വട്ടമറ്റത്തിൽ, പാസ്റ്ററൽ കോർഡിനേറ്റർ ബിബി തെക്കനാട്ട് എന്നിവർ പരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും പരമ്പരാഗത ഭക്ഷണവിഭവങ്ങളായ പിടിയും കോഴിക്കറിയും അടങ്ങിയ ഭക്ഷണം വിതരണം ചെയ്തു.

കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും ഇടവകയുടെ വിവിധ പാസ്റ്ററൽ പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ഈ പുതിയ സൺഡേ സ്കൂൾ കെട്ടിടം. പ്രാർത്ഥനകൾ, പ്രോത്സാഹനം, സാമ്പത്തിക സംഭാവനകൾ, സന്നദ്ധസേവനം എന്നിവയിലൂടെ ഈ പദ്ധതിയെ പിന്തുണച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത് നന്ദി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.