PRAVASI

ഹൈക്കോടതിയുടെ അനുമതി ലഭിച്ചു; മോഹൻലാലിന്റെ ‘അതിമനോഹരം’ ഷൂട്ടിംഗ് പമ്പയിൽ ആരംഭിച്ചു

Blog Image

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ ഷൂട്ടിംഗ് പമ്പയിലും നിലയ്ക്കലിലുമായി ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രീകരണ സ്ഥലത്തുനിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘തുടരും’ എന്ന വൻ വിജയ ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാകില്ലെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കിയിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് കോട്ടമില്ലാത്തവിധത്തിലും കർശന നിബന്ധനകളോടെ നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം നടത്താമെന്ന് റാന്നി ഡി.എഫ്.ഒ. കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ‘ലൗലജൻ’ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.