PRAVASI

യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പെസഹാവ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

Blog Image


സാന്‍ഫ്രാന്‍സിസ്കോ: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ സ്മരണ പുതുക്കി കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്കോ ദേവാലയത്തില്‍ പെസഹാ തിരുനാള്‍ ആഘോഷിച്ചു.
ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാനമസ്കാരത്തോടു കൂടി നടന്ന പെസഹായുടെ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വിനയത്തിന്‍റെയും താഴാഴ്മയുടെയും മാതൃക നല്കിക്കൊണ്ട് വ്യാഴാഴ്ച നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ തിരുമേനി ഭക്തിയുടെ നിറവില്‍ മൂന്ന് വൈദികരുടെയും ഒന്‍പത് ശെമ്മാശന്മാരുടെയും കാലുകള്‍ കഴുകി.
കുരിശുമരണം വരിക്കുന്നതിനു മുന്‍പ് യേശുക്രിസ്തു തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്‍റെയും കുര്‍ബാന സ്ഥാപിച്ചതിന്‍റെയും ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് പെസഹ.
കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി അഭിവന്ദ്യ തിരുമേനിയേയും വന്ദ്യ വൈദികരെയും ശെമ്മാശന്മാരെയും ഭക്തവിശ്വാസികളേയും സ്വാഗതം ചെയ്തതിനേത്തുടര്‍ന്ന് പ്രധാനസന്ദേശം നല്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.