IKCC എക്സിക്യൂട്ടീവ് കമ്മിറ്റി 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ക്യുൻസ്/ലോങ്ങ് ഐലണ്ടിലായ് ഡിസംബർ ഒന്നാം തിയതി നടന്ന ക്രിസ്മസ് കരോൾ ഉൽഘാടന വേദിയിലാണ് പ്രകാശനം. IKCC വരാൻ പോകുന്ന President സ്റ്റീഫൻ കിടാരത്തിൽ സ്വാഗത പ്രസംഗം നടത്തി. ഇപ്പോഴത്തെ പ്രസിഡന്റ് എബ്രഹാം പെരുമനിശ്ശേരിൽ അധ്യക്ഷ പ്രസംഗം നടത്തി. BQLI ബിൽഡിംഗ് ബോർഡ് president എബ്രഹാം പെരുമ്പളത് കലണ്ടറിന്റെ പ്രകാശനം നടത്തി. സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറര് രഞ്ജി മണലേൽ, എക്സിക്യൂട്ടീവ് മെമ്പർ ജസ്റ്റിൻ വട്ടക്കളം, നാഷണൽ കൌൺസിൽ മെംബേർസ് സജി ഒരപ്പാങ്കൽ, ജോയി പാറടിയിൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. വരും വർഷത്തേക്കുള്ള പ്രോഗ്രാമുകളും ഇവെന്റുകളും അടങ്ങിയതാണ് കലണ്ടർ 2025. വരും വർഷത്തെ എക്സിക്യൂട്ടീവിന്റെ കോൺടാക്ട് ഇൻഫർമേഷൻ മറ്റു വിശദംശങ്ങൾ എന്നിവയും പുതിയ കലണ്ടറീൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചു എല്ലാവരും എല്ലാ ഇവെന്റുകളിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു. കലണ്ടറിന്റെ സ്പോൺസർമാരായ രഞ്ജി മണലേൽ, ജോർജ് ജോസഫ്, അജിത കണ്ടാരപ്പള്ളിൽ, ജോണിഷ് പലനിക്കുമുറിയിൽ, സ്റ്റീഫൻ മുളക്കൽ, ലാജൻ ചെമ്മലകുഴി എന്നിവർക്കു IKCC പ്രേത്യേകം നന്ദി അറിയിച്ചു.



